രാകേഷ് ജുൻജുൻവാല അന്തരിച്ചു
ഇന്ത്യൻ ഓഹരിവിപണിയിലെ അദ്ഭുതപ്രതിഭാസം രാകേഷ് ജുൻജുൻവാല (62) അന്തരിച്ചു. കഴിഞ്ഞയാഴ്ച സർവീസ് ആരംഭിച്ച ആകാശ എയർ വിമാനക്കമ്പനിയുടെ മേധാവിയാണ്. വൃക്കരോഗത്തിനും കടുത്ത പ്രമേഹത്തിനും ചികിത്സയിലായിരുന്നു...Rakesh Jhunjhunwala, Rakesh Jhunjhunwala Manorama news,

മുംബൈ ∙ ഇന്ത്യൻ ഓഹരിവിപണിയിലെ അദ്ഭുതപ്രതിഭാസം രാകേഷ് ജുൻജുൻവാല (62) അന്തരിച്ചു. കഴിഞ്ഞയാഴ്ച സർവീസ് ആരംഭിച്ച ആകാശ എയർ വിമാനക്കമ്പനിയുടെ മേധാവിയാണ്. വൃക്കരോഗത്തിനും കടുത്ത പ്രമേഹത്തിനും ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. സംസ്കാരം നടത്തി.
രാജസ്ഥാനിൽ കുടുംബ വേരുകളുള്ള ജുൻജുൻവാല 1960 ജൂലൈ അഞ്ചിനു ഹൈദരാബാദിലാണു ജനിച്ചത്. ചാർട്ടേഡ് അക്കൗണ്ടൻസി പഠനശേഷം ഓഹരിവിപണിയിലെത്തിയതാണു വഴിത്തിരിവായത്. 1985ൽ നിക്ഷേപിച്ച 5000 രൂപയുടെ മൂല്യം 2018 സെപ്റ്റംബറിൽ 11,000 കോടി രൂപയായി. തന്റെയും ഭാര്യ രേഖയുടെയും പേരുകളുടെ ആദ്യ രണ്ട് ഇംഗ്ലിഷ് അക്ഷരങ്ങൾ ചേർത്ത് ‘റെയർ’ (RARE) എന്നാണ് ഓഹരി ഇടപാടു സ്ഥാപനത്തിനു പേരിട്ടത്.
വ്യവസായരംഗത്തും ജുൻജുൻവാല തൊട്ടതെല്ലാം പൊന്നാക്കി. ഫോബ്സ് പട്ടികപ്രകാരം 580 കോടി ഡോളറാണ് (46,000 കോടി രൂപ) മൊത്തം ആസ്തി. രാജ്യത്തെ അതിസമ്പന്നരിൽ 48–ാം സ്ഥാനം. ആകാശ എയറിന്റെ ഉദ്ഘാടനവേളയിലാണ് ഏറ്റവുമൊടുവിൽ പൊതുവേദിയിലെത്തിയത്. മക്കൾ: നിഷ്ഠ, ആര്യമാൻ, ആര്യവീർ.
English Summary: Rakesh Jhunjhunwala passes away