സൊനാലി കേസ്; സിബിഐക്ക് വിടാൻ സർക്കാർ
ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (43) മരിച്ചതു സംബന്ധിച്ച കേസ് സിബിഐക്കു വിടാൻ തയാറാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഹരിയാനയിലെ ഹിസാർ സ്വദേശിയും ടിക്ടോക് താരവുമായ സൊനാലിയെ...Sonali Phogat, Sonali Phogat manorama news

പനജി ∙ ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (43) മരിച്ചതു സംബന്ധിച്ച കേസ് സിബിഐക്കു വിടാൻ തയാറാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്.
ഹരിയാനയിലെ ഹിസാർ സ്വദേശിയും ടിക്ടോക് താരവുമായ സൊനാലിയെ റിസോർട്ടിലെ പാർട്ടിക്കിടെ കഴിഞ്ഞ 23 നാണു മരിച്ച നിലയിൽ ആശുപത്രിയിൽ കൊണ്ടുവന്നത്. കേസിൽ സൊനാലിയുടെ 2 സഹായികളുൾപ്പെടെ 5 പേരെയാണ് അറസ്റ്റ് ചെയ്തത്.
വിശദമായ അന്വേഷണം വേണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൊനാലിയുടെ കുടുംബാംഗങ്ങളും സിബിഐ അന്വേഷണം താൽപര്യപ്പെടുന്നുണ്ടെന്നും പ്രമോദ് സാവന്ത് പറഞ്ഞു.
അറസ്റ്റിലായ ദത്താപ്രസാദ് ഗാവോങ്കർ, എഡ്വിൻ ന്യൂൺ, രമാകാന്ത് മന്ദ്രേക്കർ എന്നിവരെ 5 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. സൊനാലിയുടെ സഹായികളായ സുധീർ, സുഖ്‌വീന്ദർ എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായ ഇരുവരെയും 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
അതേസമയം സൊനാലി കൊല്ലപ്പെട്ട റസ്റ്ററന്റിന്റെ ഉടമ എഡ്വിൻ ന്യൂണല്ലെന്നും ആരാണ് ഹോട്ടലിന്റെ ഉടമസ്ഥരെന്ന് പൊലീസ് കണ്ടുപിടിക്കണമെന്നും എഡ്വിന്റെ വക്കീൽ കോടതിയിൽ ആവശ്യപ്പെട്ടു.
English Summary: CBI to investigate Sonali Phogat death case