പട്ന ∙ ആർജെഡി ദേശീയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഒക്ടോബർ 10നു ഡൽഹിയിൽ നടക്കും. ലാലു പ്രസാദ് യാദവ് ദേശീയ അധ്യക്ഷ സ്ഥാനത്തു തുടരുമെന്നാണു സൂചന. അനാരോഗ്യം കാരണം ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നു മാറി മകൻ തേജസ്വി യാദവിനെ പകരം നിയോഗിക്കാനായിരുന്നു ലാലുവിന്റെ പദ്ധതി. | RJD | Lalu Prasad Yadav | Tejashwi Yadav | Tej Pratap Yadav | rjd president election | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ആർജെഡി ദേശീയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഒക്ടോബർ 10നു ഡൽഹിയിൽ നടക്കും. ലാലു പ്രസാദ് യാദവ് ദേശീയ അധ്യക്ഷ സ്ഥാനത്തു തുടരുമെന്നാണു സൂചന. അനാരോഗ്യം കാരണം ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നു മാറി മകൻ തേജസ്വി യാദവിനെ പകരം നിയോഗിക്കാനായിരുന്നു ലാലുവിന്റെ പദ്ധതി. എന്നാൽ, ഇതിനിടെയാണ് ബിഹാറിലെ രാഷ്ട്രീയ മാറ്റത്തെ തുടർന്ന് തേജസ്വി യാദവിനു ഉപമുഖ്യമന്ത്രി പദം കൈവന്നത്. തേജസ്വിക്കു ഭരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്നതിനാൽ ദേശീയ അധ്യക്ഷ സ്ഥാനം തൽക്കാലം കൈമാറില്ല. 1997 ൽ ആർജെഡി രൂപീകരിച്ചതു മുതൽ ലാലുവാണ് ദേശീയ അധ്യക്ഷൻ. 

മുഖ്യമന്ത്രി നിതീഷ് കുമാർ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യമുണ്ടാക്കാനുള്ള പ്രയത്നത്തിലായതിനാൽ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനു സർക്കാർ കാര്യങ്ങളിൽ കൂടുതൽ ചുമതലകളുണ്ട്. മുന്നണിയിലെ വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ തേജസ്വി യാദവിനെ ഭാവി മുഖ്യമന്ത്രിയായി അംഗീകരിച്ചു കൊണ്ടാണു നിതീഷ് കുമാറിന്റെ നീക്കങ്ങളും. 

ADVERTISEMENT

English Summary: Lalu Prasad Yadav to continue as RJD chief