കെസിആറിനോട് ആരാധന, മകൾക്ക് പേരിടാതെ 9 വർഷം; മനം നിറഞ്ഞ് മഹതി
ഹൈദരാബാദ് ∙ മകൾ ജനിക്കുമ്പോൾ തെലങ്കാന സ്വദേശി സുരേഷും ഭാര്യ അനിതയും ഒരു തീരുമാനമെടുത്തിരുന്നു. കുട്ടിക്ക് പേരിടുകയാണെങ്കിൽ അത് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ കൈകൊണ്ടാകണം. തെലങ്കാന സംസ്ഥാന രൂപവൽക്കരണത്തിനായി റാവുവിനൊപ്പം | K Chandrashekar Rao | Manorama Online

ഹൈദരാബാദ് ∙ മകൾ ജനിക്കുമ്പോൾ തെലങ്കാന സ്വദേശി സുരേഷും ഭാര്യ അനിതയും ഒരു തീരുമാനമെടുത്തിരുന്നു. കുട്ടിക്ക് പേരിടുകയാണെങ്കിൽ അത് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ കൈകൊണ്ടാകണം. തെലങ്കാന സംസ്ഥാന രൂപവൽക്കരണത്തിനായി റാവുവിനൊപ്പം പോരാടിയ സുരേഷിന് നേതാവിനോടുള്ള ആരാധന സ്വാഭാവികം.
2013 ൽ ജനിച്ച മകൾക്ക് പേരിടാൻ സ്വരേഷ് കാത്തിരുന്നത് 9 വർഷം. ഇതിനിടെ കുട്ടി അഞ്ചാം ക്ലാസിലെത്തി. സ്കൂൾ റജിസ്റ്ററിലും ആധാർ കാർഡിലും ‘ചിട്ടി’ എന്ന വിളിപ്പേരിട്ട് മാതാപിതാക്കൾ കെസിആറിനായി കാത്തിരുന്നു. നാട്ടിലും പരിസരത്തും ചിട്ടിയെ ചിലർ കെസിആറെന്നും വിളിച്ചു. ഈ വിവരങ്ങളെല്ലാമറിഞ്ഞ ടിആർഎസ് നേതാവും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ മധുസൂദന ചാരിയാണ് വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതിഭവനിലേക്ക് ക്ഷണമെത്തി. കാത്തിരിപ്പിനൊടുവിൽ കെസിആർ കുട്ടിക്ക് നാമകരണം നടത്തി: മഹതി എന്ന പേര് ചെവിയിൽ ചൊല്ലി വിളിച്ചു. കൈ നിറയെ സമ്മാനങ്ങളുമായാണ് മഹതി മുഖ്യമന്ത്രിയുടെ വസതി വിട്ടത്.
English Summary: Telengana girl with no name meets K Chandrashekar Rao, gets name