‘അഗ്നിവീർ’ അട്ടിമറിക്കാനെത്തിയ 2 ഭീകരരെ വധിച്ചു
ശ്രീനഗർ ∙ സൈന്യത്തിലേക്കുള്ള ‘അഗ്നിവീർ’ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടെത്തിയ 2 ജയ്ഷെ മുഹമ്മദ് ഭീകരരെ കശ്മീരിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ബാരാമുല്ല ജില്ലയിലെ യദിപുരയിലെ പട്ടാനിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

പട്ടാനിലെ ഹൈദർബിഗിൽ വ്യാഴാഴ്ച അവസാനിച്ച ‘അഗ്നിവീർ’ സേനാ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ബാരാമുല്ല എസ്പി റയീസ് മുഹമ്മദ് ബട്ട് പറഞ്ഞു. എകെഎസ്–74യു തോക്കുകളും മറ്റും ഇവരിൽ നിന്ന് പിടിച്ചെടുത്തു. വിദേശ ഭീകരർ ഉപയോഗിക്കുന്നതാണ് ഇത്തരം തോക്കുകൾ എന്ന് എസ്പി പറഞ്ഞു.
ഇതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കശ്മീർ സന്ദർശനം അടുത്ത നാലിലേക്കു മാറ്റി. രജൗറി, ബാരാമുല്ല എന്നിവിടങ്ങളിലെ റാലികളിൽ മന്ത്രി പങ്കെടുക്കും.
English Summary: Terrorists who planned to target Army recruitment rally, killed in encounter in Baramulla