അഗ്നിപഥ് വഴി വനിതകൾ വ്യോമസേനയിലേക്ക്; ഡിസംബറിൽ 3000 പുരുഷന്മാർ
ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിയിലൂടെ അടുത്ത വർഷം മുതൽ വനിതകളെ വ്യോമസേനയിൽ നിയമിക്കുമെന്നു സേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി വ്യക്തമാക്കി. ‘എയർ വോറിയർ’ (അഗ്നിവീർ വായു) തസ്തികയിൽ ഈ വർഷം ഡിസംബറോടെ 3000 പുരുഷൻമാരെ നിയമിക്കും.

ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിയിലൂടെ അടുത്ത വർഷം മുതൽ വനിതകളെ വ്യോമസേനയിൽ നിയമിക്കുമെന്നു സേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി വ്യക്തമാക്കി. ‘എയർ വോറിയർ’ (അഗ്നിവീർ വായു) തസ്തികയിൽ ഈ വർഷം ഡിസംബറോടെ 3000 പുരുഷൻമാരെ നിയമിക്കും. അതിനു ശേഷമായിരിക്കും വനിതകളുടെ റിക്രൂട്ട്മെന്റ്. വ്യോമസേനയുടെ 90–ാം സ്ഥാപകദിനാഘോഷത്തിൽ ചണ്ഡിഗഡിലെ വ്യോമതാവളത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം..
‘വെപ്പൺ സിസ്റ്റം ബ്രാഞ്ച്’ എന്ന പേരിൽ പുതിയ ശാഖ ആരംഭിക്കുന്നതിനു കേന്ദ്ര സർക്കാർ അനുമതി നൽകിയതായി അദ്ദേഹം പറഞ്ഞു. കരയിൽ നിന്നു കരയിലേക്കും ആകാശത്തേക്കും തൊടുക്കുന്ന മിസൈലുകൾ, ഡ്രോണുകൾ, യുദ്ധവിമാനങ്ങളിലെ ആയുധ സംവിധാനം എന്നിവയുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിന്റെ മുഖ്യദൗത്യം. യുദ്ധവിമാനം പറപ്പിക്കാതെ കൃത്രിമ സംവിധാനത്തിലൂടെ (സിമുലേറ്റർ) സേനാംഗങ്ങൾക്കു പരിശീലനം നൽകാനും ശാഖ വഴിയൊരുക്കും. ഇതിലൂടെ വിമാന പരിശീലനത്തിൽ 3400 കോടി രൂപ ലാഭിക്കാനാകുമെന്നാണു പ്രതീക്ഷ.
വ്യോമസേനയ്ക്ക് പുതിയ പോരാട്ട യൂണിഫോം
വ്യോമസേനയുടെ പുതിയ പോരാട്ട യൂണിഫോം പുറത്തിറക്കി. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുടെ സാന്നിധ്യത്തിൽ സേനാ വിമാനങ്ങളുടെ അഭ്യാസപ്രകടനം നടന്നു. ആദ്യമായാണു സേനാദിനാഘോഷം രാജ്യതലസ്ഥാനത്തിനു പുറത്തു നടത്തിയത്. ഭാവിയിൽ ഓരോ വർഷവും വ്യത്യസ്ത നഗരങ്ങളിലായിരിക്കും ആഘോഷം.
Content Highlight: Agniveer women recruitment