മതംമാറിയ ദലിതർക്ക് പട്ടികജാതി പദവി: പഠനത്തിന് കമ്മിഷൻ
ന്യൂഡൽഹി ∙ മതപരിവർത്തനം മൂലം പട്ടികജാതി പദവി നഷ്ടപ്പെട്ടവർക്ക് അതു പുനഃസ്ഥാപിക്കുന്നത് പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ അധ്യക്ഷനായി മൂന്നംഗ കമ്മിഷനെ കേന്ദ്ര സർക്കാർ നിയമിച്ചു.

ന്യൂഡൽഹി ∙ മതപരിവർത്തനം മൂലം പട്ടികജാതി പദവി നഷ്ടപ്പെട്ടവർക്ക് അതു പുനഃസ്ഥാപിക്കുന്നത് പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ അധ്യക്ഷനായി മൂന്നംഗ കമ്മിഷനെ കേന്ദ്ര സർക്കാർ നിയമിച്ചു. മുൻ ഐഎഎസ് ഓഫിസർ ഡോ. രവീന്ദർ കുമാർ, യുജിസി അംഗം പ്രഫ. സുഷമ യാദവ് എന്നിവരാണ് മറ്റ് അംഗങ്ങൾ. 2 വർഷത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. കമ്മിഷന്റെ ആസ്ഥാനം ന്യൂഡൽഹി ആയിരിക്കും.
1950 ലെ ഭരണഘടനാ ഉത്തരവു പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതക്കാരല്ലാത്ത ദലിതർക്ക് പട്ടികജാതി പദവിയില്ല. ക്രിസ്ത്യൻ, മുസ്‍ലിം മതങ്ങളിലേക്കു പരിവർത്തനം ചെയ്ത ദലിതർക്ക് പരമ്പരാഗതമായി പട്ടികജാതിക്കാരാണെങ്കിലും പട്ടികജാതി പദവിയോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഇതിനെതിരെ ഒട്ടേറെ നിവേദനങ്ങൾ നൽകുകയും സമരം നടത്തുകയും ചെയ്തിട്ടും ഫലമുണ്ടായിട്ടില്ല. ദീർഘകാലമായുള്ള ഈ ആവശ്യത്തിൽ തീർപ്പുണ്ടാക്കാനാണ് ഇപ്പോൾ സമിതിയെ നിയമിച്ചത്.
മതപരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി പുനഃസ്ഥാപിച്ചു നൽകിയാൽ സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളും പഠനവിധേയമാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.
English Summary: Commission to study scheduled caste status to converted dalits