വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾ; നയൻതാരയും വിഘ്നേഷും നിയമം ലംഘിച്ചോ?
തെന്നിന്ത്യൻ താരം നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതിൽ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നു തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ചെന്നൈ ∙ തെന്നിന്ത്യൻ താരം നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതിൽ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നു തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നതടക്കമുള്ള കർശന വ്യവസ്ഥകളോടെ ഇക്കൊല്ലം ജനുവരിയിലാണു വാടകഗർഭധാരണ (സറഗസി) നിയമം ഭേദഗതി ചെയ്തത്. മനുഷ്യക്കടത്ത് അടക്കം വാണിജ്യലക്ഷ്യത്തോടെയുള്ള നീക്കങ്ങൾ തടയാൻ ലക്ഷ്യമിട്ടായിരുന്നു ഭേദഗതി.
ജൂൺ 9നായിരുന്നു നയൻതാര– വിഘ്നേഷ് വിവാഹം. 4 മാസത്തിനുള്ളിൽ വാടകഗർഭത്തിൽ കുഞ്ഞ് ജനിച്ചതിനാൽ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. ദമ്പതികളോട് വിശദീകരണം ആവശ്യപ്പെടുമെന്നും ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞു.
English Summary: Did Nayanthara, Vignesh Shivan violate surrogacy rules?