മറയൂർ/ കോയമ്പത്തൂർ ∙ പഴനി മുതൽ കൊടൈക്കനാൽ വരെ റോപ് കാർ സർവീസ് തുടങ്ങാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. ‌‌‌500 കോടി രൂപയുടെ പദ്ധതിയെപ്പറ്റി ഓസ്ട്രേലിയയിൽ നിന്നുള്ള എൻജിനീയർമാരും നാഷനൽ ഹൈവേയ്സ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരും ചേർന്നു സാധ്യതാപഠനം നടത്തി 6 മാസത്തിനകം റിപ്പോർട്ട് നൽകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ/ കോയമ്പത്തൂർ ∙ പഴനി മുതൽ കൊടൈക്കനാൽ വരെ റോപ് കാർ സർവീസ് തുടങ്ങാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. ‌‌‌500 കോടി രൂപയുടെ പദ്ധതിയെപ്പറ്റി ഓസ്ട്രേലിയയിൽ നിന്നുള്ള എൻജിനീയർമാരും നാഷനൽ ഹൈവേയ്സ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരും ചേർന്നു സാധ്യതാപഠനം നടത്തി 6 മാസത്തിനകം റിപ്പോർട്ട് നൽകും. തമിഴ്നാട്ടിൽ ആദ്യമായാണു റോപ് കാർ പദ്ധതി. 

പഴനിയിൽ നിന്നു റോഡ് വഴി 64 കിലോമീറ്ററാണു കൊടൈക്കനാലിലേക്കുള്ള ദൂരം. ഹെയർപിൻ വളവുകളുള്ള മലമ്പാതയിലൂടെ 3 മണിക്കൂറോളമാണു യാത്രാസമയം. റോപ് കാർ വന്നാൽ യാത്രാസമയം 40 മിനിറ്റായി കുറയും. പഴനിയിലെ അഞ്ചുവീടിലും കൊടൈക്കനാലിലെ കുറിഞ്ഞി ആണ്ടവർ ക്ഷേത്രത്തിലുമാണു റോപ് കാർ സ്റ്റേഷനുകൾ സ്ഥാപിക്കുക. 

ADVERTISEMENT

പഴനിയിലെത്തുന്ന സന്ദർശകരിൽ വലിയൊരു ശതമാനം കൊടൈക്കനാലും സന്ദർശിക്കുന്നുണ്ട്. വനമേഖലയിലൂടെ കടന്നുപോകുന്ന പദ്ധതി പ്രകൃതിക്കു ദോഷം വരാത്ത രീതിയിൽ നടപ്പാക്കുമെന്നാണ് അധികൃതർ പറയുന്നത്.

റോപ് കാർ എന്നാൽ...

ADVERTISEMENT

∙ 2 സ്ഥലങ്ങളിൽ ഉറപ്പിച്ച കേബിളുകളിലൂടെയാണു റോപ് കാറുകൾ സഞ്ചരിക്കുന്നത്. 4 പേർക്കും 6 പേർക്കും വരെ ഇരിക്കാൻ കഴിയുന്ന കൂപ്പെകളാണു കേബിൾ റോപ് കാറിന്റേത്. ഇത്തരത്തിൽ ഒട്ടേറെ കൂപ്പെകൾക്ക് ഒരേ സമയം കേബിളിലൂടെ നീങ്ങാൻ കഴിയും. വൈദ്യുതി ഉപയോഗിച്ചാണു റോപ് കാറുകൾ സാധാരണ പ്രവർത്തിപ്പിക്കുന്നത്.

English Summary: Rope car project in Tamilnadu