ഹിമാചൽ തിരഞ്ഞെടുപ്പ് നവംബർ 12ന്; വോട്ടെണ്ണൽ ഡിസംബർ 8ന്
ന്യൂഡൽഹി ∙ ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 12നു നടക്കും. വോട്ടെണ്ണൽ ഡിസംബർ 8ന്. ഗുജറാത്ത് തിരഞ്ഞെടുപ്പും ഇതോടൊപ്പം പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഹിമാചലിൽ മഞ്ഞുവീഴ്ചയ്ക്കു മുൻപ് നടപടി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഗുജറാത്ത് നിയമസഭയുടെ

ന്യൂഡൽഹി ∙ ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 12നു നടക്കും. വോട്ടെണ്ണൽ ഡിസംബർ 8ന്. ഗുജറാത്ത് തിരഞ്ഞെടുപ്പും ഇതോടൊപ്പം പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഹിമാചലിൽ മഞ്ഞുവീഴ്ചയ്ക്കു മുൻപ് നടപടി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18വരെ ഉണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. 2017 ലും ഇരുതിരഞ്ഞെടുപ്പുകളും വ്യത്യസ്ത സമയത്താണ് നടന്നത്.
68 അംഗ ഹിമാചൽ നിയമസഭയുടെ കാലാവധി 2023 ജനുവരി 8നു കഴിയും. ജയ്റാം രമേഷ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയാണ് അധികാരത്തിലുള്ളത്. തിരഞ്ഞെടുപ്പു വിജ്ഞാപനം ഈ മാസം 17ന് പുറപ്പെടുവിക്കും. പത്രിക നൽകാനുള്ള അവസാന തീയതി 25. ഈ മാസം 29 വരെ പിൻവലിക്കാം. 80 വയസ്സ് കഴിഞ്ഞവർക്ക് വീടുകളിൽത്തന്നെ വോട്ടു ചെയ്യാൻ അവസരം നൽകും. ഹിമാചലിൽ ആകെയുള്ള 55,07,261 വോട്ടർമാരിൽ 1,22,087 പേർ 80 കഴിഞ്ഞവരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്തിൽ ഏതാനും പദ്ധതികൾ കൂടി പ്രഖ്യാപിക്കാനാണ് പ്രഖ്യാപനം നീട്ടിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. അടുത്തയാഴ്ച മോദി വീണ്ടും ഗുജറാത്ത് സന്ദർശിച്ചേക്കും.
ഹിമാചൽപ്രദേശ് കക്ഷിനില (2017)
ആകെ സീറ്റ് 68
ബിജെപി 44
കോൺഗ്രസ് 21
സിപിഎം 1
സ്വതന്ത്രർ 2
ആദ്യ വോട്ടർ നേഗി ഇത്തവണയും ബൂത്തിലെത്തും
ന്യൂഡൽഹി ∙ 80 കഴിഞ്ഞവർക്ക് വീട്ടിൽത്തന്നെ വോട്ട് ചെയ്യാമെങ്കിലും 105 വയസ്സുകാരൻ ശ്യാം സരൺ നേഗി ഇത്തവണയും ബൂത്തിലെത്തി വോട്ട് ചെയ്യും. സ്വതന്ത്ര ഇന്ത്യയിൽ ആദ്യ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ടറാണ് നേഗി. 1951 ഒക്ടോബർ 25ന് ഹിമാചൽപ്രദേശിലെ കിന്നോർ ജില്ലയിൽ കൽപ ഗ്രാമത്തിലെ സ്കൂളിലാണ് നേഗി വോട്ട് ചെയ്തത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ സ്കൂളിൽ തന്നെയായിരിക്കും ഇത്തവണത്തെയും വോട്ട്.
English Summary: Himachal To Vote On November 12, Results On December 8