ഇസ്മായിലിനും പന്ന്യനും ഏതു ഘടകം?
വിജയവാഡ ∙ പ്രായപരിധിയായ 75ന്റെ പേരിൽ ഒഴിവാക്കപ്പെട്ടവർക്കു സിപിഐയിൽ ഇനി എന്താണു സ്ഥാനം? യഥാർഥത്തിൽ അങ്ങനെയൊരു ‘പുനരധിവാസപദ്ധതി’യെക്കുറിച്ച് പാർട്ടി കോൺഗ്രസിലും തീരുമാനമൊന്നുമില്ല. അടുത്ത ദേശീയ നിർവാഹകസമിതി, കൗൺസിൽ യോഗങ്ങളിൽ അക്കാര്യം ആലോചിക്കുമെന്നാണു നേതാക്കൾ പറയുന്നത്.

വിജയവാഡ ∙ പ്രായപരിധിയായ 75ന്റെ പേരിൽ ഒഴിവാക്കപ്പെട്ടവർക്കു സിപിഐയിൽ ഇനി എന്താണു സ്ഥാനം? യഥാർഥത്തിൽ അങ്ങനെയൊരു ‘പുനരധിവാസപദ്ധതി’യെക്കുറിച്ച് പാർട്ടി കോൺഗ്രസിലും തീരുമാനമൊന്നുമില്ല. അടുത്ത ദേശീയ നിർവാഹകസമിതി, കൗൺസിൽ യോഗങ്ങളിൽ അക്കാര്യം ആലോചിക്കുമെന്നാണു നേതാക്കൾ പറയുന്നത്. 75 കഴിഞ്ഞ കെ.ഇ.ഇസ്മായിൽ, പന്ന്യൻ രവീന്ദ്രൻ എന്നിവർ കേരളത്തിലെ പാർട്ടിയെ നയിച്ചവരാണ്. പന്ന്യനു രേഖകളിലേ പ്രായം 75 ആയിട്ടുള്ളൂ. യഥാർഥ പ്രായം 73 ആണ്.
ഉയർന്ന സമിതിയിൽനിന്ന് ഒഴിവാക്കുന്നവരെ തൊട്ടുതാഴെയുള്ള സമിതികളിൽ സിപിഐ ഉൾപ്പെടുത്താറുണ്ട്. എന്നാൽ, 75 പിന്നിട്ടവരുടെ കാര്യത്തിൽ അതു സാധ്യമല്ല. ദേശീയ, സംസ്ഥാന സമിതികളിൽ ആ പ്രായം പിന്നിട്ടവർ വേണ്ടെന്നാണു തീരുമാനം. ക്ഷണിതാക്കളായി സമിതികളിൽ വിളിക്കുകയാണു പോംവഴി.
സംസ്ഥാന നിർവാഹകസമിതിയിൽനിന്ന് ഒഴിവാക്കപ്പെട്ട സി.ദിവാകരനും നിലവിൽ പാർട്ടി ഘടകം ഇല്ല. പാർട്ടിയുടെ സഹ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ചുമതലക്കാരായി ഇവരെ നിയോഗിക്കുമെന്ന പ്രചാരണമുണ്ട്. എന്നാൽ, ഇപ്പോൾ പാർട്ടി നേതൃസമിതികളിൽ അംഗങ്ങളായവർക്കാണ് ആ പദവികളും നൽകിവരുന്നത്.
Content Highlight: K. E. Ismail, Pannyan Raveendran