ജെസിബി: ചുരുക്കപ്പട്ടികയിൽ ഷീല ടോമിയും
ന്യൂഡൽഹി ∙ ഈ വർഷത്തെ ജെസിബി സാഹിത്യ പുരസ്കാരത്തിന്റെ (25 ലക്ഷം രൂപ) ചുരുക്കപ്പട്ടികയിൽ മലയാളിയായ ഷീല ടോമിയുടേത് അടക്കം 5 കൃതികളുടെ വിവർത്തനങ്ങൾ ഇടംപിടിച്ചു. ഹിന്ദിയിൽ നിന്ന് രാജ്യാന്തര ബുക്കർ സമ്മാനം നേടിയ ഗീതാഞ്ജലിശ്രീയുടെ ‘ടൂം ഓഫ് സാൻഡ്’, ഉറുദുവിൽ നിന്ന്

ന്യൂഡൽഹി ∙ ഈ വർഷത്തെ ജെസിബി സാഹിത്യ പുരസ്കാരത്തിന്റെ (25 ലക്ഷം രൂപ) ചുരുക്കപ്പട്ടികയിൽ മലയാളിയായ ഷീല ടോമിയുടേത് അടക്കം 5 കൃതികളുടെ വിവർത്തനങ്ങൾ ഇടംപിടിച്ചു.
ഹിന്ദിയിൽ നിന്ന് രാജ്യാന്തര ബുക്കർ സമ്മാനം നേടിയ ഗീതാഞ്ജലിശ്രീയുടെ ‘ടൂം ഓഫ് സാൻഡ്’, ഉറുദുവിൽ നിന്ന് ഖാലിദ് ജാവേദിന്റെ ‘ദ് പാരഡൈസ് ഓഫ് ഫുഡ്’, ബംഗാളിയിൽ നിന്ന് മനോഹരൻ ബ്യാപാരിയുടെ ‘ഇമാൻ’, നേപ്പാളിയിൽ നിന്ന് ചുദേൻ കബീനോയുടെ ‘സോങ് ഓഫ് സോലി’ എന്നീ നോവലുകളോടൊപ്പമാണ് മലയാളത്തിൽ നിന്ന് ഷീല ടോമിയുടെ ‘വല്ലി’ (ഇംഗ്ലിഷ് പരിഭാഷ: ജയശ്രീ കളത്തിൽ) ഇടംപിടിച്ചത്.
നേപ്പാളി, ഉറുദു ഹിന്ദി ഭാഷകളിൽനിന്ന് ആദ്യമായാണ് കൃതികൾ ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്നത്. ചുരുക്കപ്പട്ടികയിൽ ഇടംനേടിയ എഴുത്തുകാർക്ക് ഒരുലക്ഷം രൂപ വീതവും വിവർത്തകർക്ക് 50,000 രൂപ വീതവും ലഭിക്കും. അന്തിമപ്രഖ്യാപനം നവംബർ 19നാണ്. പ്രാഥമിക പട്ടികയിൽ മലയാളിയായ അനീസ് സലീമിന്റെ ‘ദി ഓഡ് ബുക് ഓഫ് ബേബി നെയിംസ്’ എന്ന കൃതിയും ഉണ്ടായിരുന്നു.
English Summary: JCB shortlist announced