ന്യൂഡൽഹി ∙ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റായി മല്ലികാർജുൻ ഖർഗെ ഇന്നു ചുമതലയേൽക്കും. രാവിലെ 10.30ന് എഐസിസി ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി തിരഞ്ഞെടുപ്പ് വിജയത്തിന്റെ സർട്ടിഫിക്കറ്റ് കൈമാറും.24 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ കോൺഗ്രസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റായി മല്ലികാർജുൻ ഖർഗെ ഇന്നു ചുമതലയേൽക്കും. രാവിലെ 10.30ന് എഐസിസി ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി തിരഞ്ഞെടുപ്പ് വിജയത്തിന്റെ സർട്ടിഫിക്കറ്റ് കൈമാറും. 

24 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ കോൺഗ്രസ് പ്രസിഡന്റാകുന്നത്. 2 ഘട്ടങ്ങളിലായി 22 വർഷം കോൺഗ്രസിനെ നയിച്ച സോണിയ ഗാന്ധി പ്രസിഡന്റ് പദവിയിൽ നിന്ന് ഇന്നു പടിയിറങ്ങും. സോണിയ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സോണിയയ്ക്ക് നന്ദി അർപ്പിച്ചുള്ള പ്രമേയം ചടങ്ങിൽ പാസാക്കും. 

ADVERTISEMENT

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയമായിരിക്കും പ്രസിഡന്റ് എന്ന നിലയിൽ ഖർഗെ പങ്കെടുക്കുന്ന ആദ്യ യോഗം. ഖർഗെയുടെ അധ്യക്ഷതയിൽ ഇന്നു വൈകിട്ട് ചേരുന്ന യോഗത്തിൽ രാഹുൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ഗുജറാത്ത് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും. 

എഐസിസി പ്ലീനറി സമ്മേളനം 3 മാസത്തിനകം നടക്കും. പ്രവർത്തക സമിതിയിലേക്കുള്ള പുതിയ അംഗങ്ങളെ സമ്മേളനത്തിൽ തീരുമാനിക്കും. 25 അംഗ സമിതിയിലെ 12 പേരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ ഖർഗെ തയാറാകുമെന്നാണു സൂചന. 1997 ലെ കൊൽക്കത്ത പ്ലീനറിയിലാണ് ഏറ്റവുമൊടുവിൽ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്..

ADVERTISEMENT

English Summary: Mallikarjun Kharge set to take charge as Congress President