പ്ലേറ്റ്‌ലറ്റിനു പകരം ജ്യൂസ്: ആശുപത്രി പൊളിച്ച് നീക്കാൻ ഉത്തരവ്
പ്ലേറ്റ്‌ലറ്റിനു പകരം മധുരനാരങ്ങാ ജ്യൂസ് കുത്തിവച്ചു രോഗി മരിച്ചെന്ന ആരോപണത്തെ തുടർന്നു വിവാദമായ ഗ്ലോബൽ ആശുപത്രി പൊളിച്ചുനീക്കാൻ അധികൃതർ ഉത്തരവിട്ടു. കെട്ടിടനിർമാണം അനധികൃതമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

പ്രയാഗ്‌രാജ് (യുപി) ∙ പ്ലേറ്റ്‌ലറ്റിനു പകരം മധുരനാരങ്ങാ ജ്യൂസ് കുത്തിവച്ചു രോഗി മരിച്ചെന്ന ആരോപണത്തെ തുടർന്നു വിവാദമായ ഗ്ലോബൽ ആശുപത്രി പൊളിച്ചുനീക്കാൻ അധികൃതർ ഉത്തരവിട്ടു. കെട്ടിടനിർമാണം അനധികൃതമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
അതേസമയം, കുത്തിവച്ചത് പ്ലേറ്റ്‌ലറ്റ് തന്നെയാണെന്ന് സാംപിൾ പരിശോധനയിൽ തെളിഞ്ഞതായി പ്രയാഗ് രാജ് മജിസ്ട്രേട്ട് സഞ്ജയ്കുമാർ ഖത്രി പറഞ്ഞു. എന്നാൽ, ഇവ അശാസ്ത്രീയമായാണ് സൂക്ഷിച്ചിരുന്നതെന്നും വേഗം കട്ടപിടിക്കാൻ ഇത് ഇടയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡെങ്കിപ്പനിക്കു ചികിത്സ തേടിയെത്തിയ പ്രദീപ് പാണ്ഡെ (32) എന്നയാൾക്ക് പ്ലേറ്റലറ്റിനു പകരം ജ്യൂസ് കുത്തിവച്ചെന്നായിരുന്നു ആരോപണം. 3 യൂണിറ്റ് കയറ്റിയപ്പോഴേക്ക് രോഗി അവശനായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു.
സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതിനെ തുടർന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ നിർദേശപ്രകാരം ജില്ലാ ഭരണകൂടം കഴിഞ്ഞ 20ന് ആശുപത്രി പൂട്ടിച്ചിരുന്നു. തുടർന്ന് ആശുപത്രിക്കെട്ടിടം അനധികൃതമാണെന്നും 28നു മുൻപ് ഒഴിയണമെന്നും ആവശ്യപ്പെട്ട് ഉടമ മാലതി ദേവിക്ക് നോട്ടിസ് അയച്ചു. എന്നാൽ, പ്രതികരണമുണ്ടായില്ല.
English Summary: Prayagraj hospital to demolish