വിദ്വേഷ പ്രസംഗം: അസംഖാന് 3 വർഷം തടവ്
ബറേലി (യുപി) ∙ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ 2019 ൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ സമാജ്‌വാദി പാർട്ടി നേതാവും മുൻ എംപിയുമായ അസംഖാന് (74) റാംപുരിലെ പ്രത്യേക കോടതി 3 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു.

ബറേലി (യുപി) ∙ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ 2019 ൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ സമാജ്‌വാദി പാർട്ടി നേതാവും മുൻ എംപിയുമായ അസംഖാന് (74) റാംപുരിലെ പ്രത്യേക കോടതി 3 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. എന്നാൽ, ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. നിലവിൽ റാംപുർ എംഎൽഎ ആയ അസംഖാൻ 2019 ൽ തിരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ഐഎഎസ് ഓഫിസർ, ജില്ലാ മജിസ്ട്രേട്ട് തുടങ്ങിയവർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയതിനും കേസെടുത്തിരുന്നു.
ഭൂമിതട്ടിപ്പു കേസിൽ 2 വർഷമായി ജയിലിൽ കഴിയുന്ന അസംഖാന് കഴിഞ്ഞ മേയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 2017 നു ശേഷം അസംഖാനെതിരെ 87 കേസുകളാണ് യുപിയിൽ റജിസ്റ്റർ ചെയ്തത്. വിദ്വേഷ പ്രസംഗക്കേസുകളിൽ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് ഡൽഹി, യുപി, ഉത്തരാഖണ്ഡ് സർക്കാരുകൾക്കു സുപ്രീം കോടതി അടുത്തിടെ മുന്നറിയിപ്പു നൽകിയിരുന്നു.
English Summary: Uttar Pradesh court convicts Azam Khan of Samajwadi Party in hate speech case