6 പേരെ പുറത്താക്കി കോൺഗ്രസ്, കരുതലോടെ ബിജെപി
ന്യൂഡൽഹി ∙ ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള 6 വിമത സ്ഥാനാർഥികളെ കോൺഗ്രസ് പുറത്താക്കി. ബിജെപി വിമതരിൽ പലരും പ്രമുഖരായതിനാൽ എന്തുചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് പാർട്ടിയെങ്കിലും പുറത്താക്കുമെന്ന സൂചനയാണുള്ളത്. 19 ബിജെപി വിമതരും 8 കോൺഗ്രസ് വിമതരും മത്സര രംഗത്തുണ്ട്. ഇവരടക്കം 413

ന്യൂഡൽഹി ∙ ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള 6 വിമത സ്ഥാനാർഥികളെ കോൺഗ്രസ് പുറത്താക്കി. ബിജെപി വിമതരിൽ പലരും പ്രമുഖരായതിനാൽ എന്തുചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് പാർട്ടിയെങ്കിലും പുറത്താക്കുമെന്ന സൂചനയാണുള്ളത്. 19 ബിജെപി വിമതരും 8 കോൺഗ്രസ് വിമതരും മത്സര രംഗത്തുണ്ട്. ഇവരടക്കം 413 പേരാണ് 68 മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്നത്.
മുൻ സ്പീക്കർ ഗംഗുറാം മുസാഫിർ ഉൾപ്പെടെയുള്ളവരെയാണ് പിസിസി പ്രസിഡന്റ് പ്രതിഭാ സിങ് 6 വർഷത്തേക്ക് പാർട്ടിയിൽ നിന്നു പുറത്താക്കിയത്. മുൻ മന്ത്രി സുഖ്റാമിന്റെ മകനും ബിജെപി എംഎൽഎയുമായ അനിൽ ശർമ മത്സരിക്കുന്ന മണ്ഡി സദറിൽ മുൻ ബിജെപി മുഖ്യമന്ത്രി പ്രേംകുമാർ ധുമലിന്റെ വിശ്വസ്തനായ പ്രവീൺ ശർമയും മത്സരിക്കുന്നുണ്ട്.
ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചിനും പ്രചാരണത്തിന് എത്തുന്നുണ്ട്. അതിനു മുൻപ് വിമതർക്കെതിരായ നടപടി സംബന്ധിച്ച് തീരുമാനമുണ്ടാകും. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്നലെ മണ്ഡിയിൽ റാലി നടത്തി. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട്, മല്ലികാർജുൻ ഖർഗെ തുടങ്ങിയവരും പ്രചാരണത്തിനെത്തുമെന്നാണ് കരുതുന്നത്. ഈ മാസം 12നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ എട്ടിനു നടക്കും.
English Summary: Himachal Pradesh election: Congress and BJP politics