അഹമ്മദാബാദ് ∙ ഗുജറാത്തിലെ മോർബിയിൽ 135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. തൂക്കുപാലം തകർന്ന് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ ഗുജറാത്തിലെ മോർബിയിൽ 135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. തൂക്കുപാലം തകർന്ന് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പെടെ മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ചികിത്സാസൗകര്യങ്ങൾ വിലയിരുത്തിയും അപകടവിവരം ചോദിച്ചറിഞ്ഞുമാണ് മോദി പിന്നീട് മോർബി ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയത്. അവിടെ നാട്ടുകാരുമായി ചർച്ച നടത്തി. ദർബർഗധ് കൊട്ടാരത്തെ സ്വാമിനാരായൺ ക്ഷേത്രവുമായി ബന്ധിപ്പിച്ചിരുന്ന തൂക്കുപാലമാണ് ഞായറാഴ്ച വൈകിട്ട് തകർന്നത്. മാച്ചുനദിയിൽ ബ്രിട്ടിഷ് ഭരണകാലത്ത് നിർമിച്ച പാലം അടുത്തിടെയാണ് അറ്റകുറ്റപ്പണിക്കു ശേഷം തുറന്നു കൊടുത്തത്.

ADVERTISEMENT

പാലം തകർന്ന് മരിച്ചവരുടെ എണ്ണം 135 ആയെന്നും 170 പേരെ രക്ഷിച്ചെന്നും ഗുജറാത്ത് മന്ത്രി രാജേന്ദ്ര ത്രിവേദി അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെയും സൈനികവിഭാഗങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരുടെ ആശ്രിതർക്ക് ഗുജറാത്ത് സർക്കാർ 4 ലക്ഷം വീതം നൽകും. പ്രധാനമന്ത്രിയുടെ സഹായനിധിയിൽ നിന്ന് 2 ലക്ഷവും നൽകും. രക്ഷപ്പെടുത്തിയവരിൽ 17 പേർ മാത്രമേ ഇപ്പോൾ ആശുപത്രിയിലുള്ളൂ.

അപകടവുമായി ബന്ധപ്പെട്ട് പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള ഒറിവ ഗ്രൂപ്പിലെ 4 പേരുൾപ്പെടെ 9 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അജന്ത ക്ലോക്ക് നിർമാതാക്കളായ ഒറിവ ഗ്രൂപ്പിന് 15 വർഷത്തെ പരിപാലന കരാറാണ് നൽകിയത്. 10– 15 രൂപയാണ് പാലത്തിൽ കയറാൻ ഇവർ ടിക്കറ്റ് നിരക്കായി ഈടാക്കിയിരുന്നത്. അഴിമതിയുടെ ബാക്കിപത്രമാണ് മോർബി ദുരന്തമെന്ന് ആംആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു.

ADVERTISEMENT

ആശുപത്രിയെ പെയിന്റിൽ മുക്കി

∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി മോർബിയിലെ സർക്കാർ ആശുപത്രിയിൽ നടത്തിയ അടിയന്തര മുഖംമിനുക്കൽ വിമർശനത്തിനിടയാക്കി. ആശുപത്രി കവാടവും ചില ഭാഗങ്ങളും പെയിന്റടിച്ച് മിനുക്കുന്ന ചിത്രങ്ങൾ കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പുതുതായി 4 വാട്ടർ കൂളറുകൾ വച്ചെങ്കിലും കണക‍്ഷൻ കൊടുത്തിരുന്നില്ല. ജനറൽ വാർഡും പരിസരവും ശുചിയാക്കി പുതിയ ബെഡ്ഷീറ്റ് വിരിച്ചു. അപകടത്തിൽ പരുക്കേറ്റ 6 പേരെ കാണാൻ മോദി ആശുപത്രിയിലെത്തുന്നതിന് മുന്നോടിയായിട്ടായിരുന്നു പെയിന്റിങ്. ദുരന്തമേഖലയിൽ ‘ഇവന്റ് മാനേജ്മെന്റ് ആഘോഷം’ ഒരുക്കുകയാണ് ബിജെപിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

ADVERTISEMENT

ജുഡീഷ്യൽ അന്വേഷണം തേടി ഹർജി 

ന്യൂഡൽഹി ∙ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മറ്റു സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. 14നു പരിഗണിക്കും.

English Summary: PM Narendra Modi Visits Morbi Bridge Collapse Site