ന്യൂഡൽഹി∙ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് (എംപി ലാഡ്സ്) ഉപയോഗത്തിലും ഹിന്ദി ഭാഷ വേണമെന്ന കേന്ദ്രസർക്കാർ നിർദേശം വിവാദമായി. എംപി ഫണ്ട് ഉപയോഗത്തിന്റെ നിബന്ധനകൾ പരിഷ്കരിക്കുന്നതിനുള്ള കരടിൽ, ഇതുപയോഗിച്ചു നടത്തുന്ന പദ്ധതികളുടെ ശിലാഫലകം ഹിന്ദിയിൽകൂടി വേണമെന്നു നിർദേശമുണ്ട്. ഹിന്ദി മുഖ്യഭാഷയല്ലാത്ത സംസ്ഥാനങ്ങളിലും ഇതു വേണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംപി ലാഡ്സിൽ ഒരു വർഷം 2 തവണയായി 5 കോടി രൂപ നൽകിയിരുന്നു. ജില്ലാ കലക്ടർ കൈകാര്യം ചെയ്യുന്ന അക്കൗണ്ടിൽ നൽകുന്ന ഫണ്ട് ജില്ലാ ഭരണകൂടമാണ് വിതരണം ചെയ്തു വന്നിരുന്നത്. തുകയ്ക്ക് ബാങ്കിൽ നിന്നു ലഭിക്കുന്ന പലിശ കൂടി കൂടുതൽ പദ്ധതികൾക്ക് വിനിയോഗിക്കാൻ അനുവാദമുണ്ടായിരുന്നു. 

ADVERTISEMENT

ബാങ്കുകളിലുള്ള തുക പലിശ സഹിതം കേന്ദ്രത്തിലേക്ക് തിരികെ നൽകണമെന്നും തുടർന്നുള്ള വർഷങ്ങളിൽ കേന്ദ്രം നേരിട്ട് ഫണ്ട് കൈകാര്യം ചെയ്യുമെന്നും കരടു നിർദേശത്തിൽ പറയുന്നു. 2023 സെപ്റ്റംബർ വരെ കേന്ദ്രം സൂക്ഷിക്കുന്ന ഫണ്ടിന് ലഭിക്കുന്ന പലിശ എല്ലാ എംപിമാരുടെയും പദ്ധതി ഫണ്ടിലേക്ക് തുല്യമായി വീതിച്ചു നൽകുമെന്നും പറയുന്നു. 2023 സെപ്റ്റംബറിനു ശേഷം പലിശ ലഭിക്കുമോ എന്ന് വ്യക്തമല്ല. 

എംപി ഫണ്ട് ഉപയോഗത്തിലൂടെ ഹിന്ദിഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ജോൺ ബ്രിട്ടാസ് എംപി സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിനു കത്തെഴുതി. 

ADVERTISEMENT

English Summary: Controversy over Government of India direction to use hindi in MP LADS fund