ന്യൂഡൽഹി ∙ സംവരണത്തിനു സമയപരിധി വേണമെന്നു മുന്നാക്ക സംവരണത്തിനുള്ള 103– ാം ഭരണഘടനാ ഭേദഗതി ശരിവച്ച് വിധിയെഴുതിയ സുപ്രീം കോടതി ജ‍‍‍‍ഡ്ജിമാരിൽ ജസ്റ്റിസ് ബേല.എം.ത്രിവേദിയും ജസ്റ്റിസ് ജെ.ബി.പർദിവാലയും നിലപാടെടുത്തു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം തികയുമ്പോൾ സമൂഹത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സംവരണത്തിനു സമയപരിധി വേണമെന്നു മുന്നാക്ക സംവരണത്തിനുള്ള 103– ാം ഭരണഘടനാ ഭേദഗതി ശരിവച്ച് വിധിയെഴുതിയ സുപ്രീം കോടതി ജ‍‍‍‍ഡ്ജിമാരിൽ  ജസ്റ്റിസ് ബേല.എം.ത്രിവേദിയും ജസ്റ്റിസ് ജെ.ബി.പർദിവാലയും നിലപാടെടുത്തു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം തികയുമ്പോൾ സമൂഹത്തിന്റെ വിശാല താൽപര്യത്തെ കരുതി സംവരണത്തിൽ പുനഃപരിശോധന ആവശ്യമാണെന്നു ജസ്റ്റിസ് ബേല ത്രിവേദി വ്യക്തമാക്കി. 

പട്ടികജാതി, പട്ടിക വർഗക്കാരും ഇതര പിന്നാക്ക വിഭാഗങ്ങളും നേരിട്ട ചരിത്രപരമായ അനീതികൾ തിരുത്താനാണു സംവരണം കൊണ്ടുവന്നത്. ലോക്സഭയിലും നിയമസഭകളിലുമുള്ള പട്ടിക വിഭാഗ സംവരണത്തിന് 80 വർഷത്തെ സമയപരിധിയുണ്ടെന്നും സമാനമായ പരിധിയുണ്ടെങ്കിൽ മാത്രമേ വർഗരഹിതവും ജാതിരഹിതവുമായ സമൂഹം സാധ്യമാകുകയുളളുവെന്നും ജസ്റ്റിസ് ബേല വിശദീകരിച്ചു. 

ADVERTISEMENT

സംവരണമെന്നതു സാമ്പത്തികവും സാമൂഹികവുമായ നീതിക്കുള്ള മാർഗമാണ്. അതു നിക്ഷിപ്ത താൽപര്യമായി മാറാൻ പാടില്ലെന്നു ജസ്റ്റിസ് പർദിവാല വ്യക്തമാക്കി. 

English Summary: Time frame needed for reservation says judges