ന്യൂഡൽഹി∙ അയോധ്യയിൽ രാമജന്മഭൂമി ക്ഷേത്രത്തിനു പകരം നൽകിയ സ്ഥലത്തു നിർമിക്കുന്ന മസ്ജിദ് കോംപ്ലക്സിന്റെ നിർമാണം 2023 ഡിസംബറിൽ പൂർത്തീകരിക്കും. പള്ളിക്കു പുറമേ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി, ഗവേഷണകേന്ദ്രം എന്നിവയടങ്ങിയ സമുച്ചയത്തിന്റെ പ്ലാൻ വൈകാതെ അംഗീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അയോധ്യയിൽ രാമജന്മഭൂമി ക്ഷേത്രത്തിനു പകരം നൽകിയ സ്ഥലത്തു നിർമിക്കുന്ന മസ്ജിദ് കോംപ്ലക്സിന്റെ നിർമാണം 2023 ഡിസംബറിൽ പൂർത്തീകരിക്കും. പള്ളിക്കു പുറമേ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി, ഗവേഷണകേന്ദ്രം എന്നിവയടങ്ങിയ സമുച്ചയത്തിന്റെ പ്ലാൻ വൈകാതെ അംഗീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു നിർമാണച്ചുമതലയുള്ള ഇന്തോ–ഇസ്‍ലാമിക് കൾചറൽ ഫൗണ്ടേഷൻ സെക്രട്ടറി അത്താർ ഹുസൈൻ പറഞ്ഞു. 

അയോധ്യ നഗരത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ ലക്നൗ റോഡിൽ ധന്നിപുരിലാണ് സുപ്രീംകോടതി വിധി പ്രകാരം സർക്കാർ നൽകിയ അഞ്ചേക്കർ സ്ഥലത്തു മസ്ജിദ് സമുച്ചയമുയരുന്നത്. 

ADVERTISEMENT

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു ക്ഷേത്ര സമുച്ചയത്തിന്റെ ജോലി തീരുമെന്നാണു കണക്കാക്കപ്പെടുന്നത്. ആ സമയത്തു തന്നെ മസ്ജിദ് സമുച്ചയത്തിന്റെയും ജോലികളും തീർക്കാനാകുമെന്നു ഫൗണ്ടേഷൻ ഭാരവാഹികൾ കരുതുന്നു. പള്ളിയുടെയും മറ്റു കെട്ടിടങ്ങളുടെയും നിർമാണത്തിനായി ഫണ്ട് സമാഹരണം നടക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. 

100 കിടക്കകളുള്ള ആശുപത്രിയാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. പിന്നീട് അത് ഇരട്ടിയാക്കും. പ്രതിദിനം 1000 പേർക്ക് ഭക്ഷണം നൽകാനാവുന്ന വിധത്തിലാണ് സമൂഹ അടുക്കള നിർമിക്കുന്നത്. റോഡ് നിർമിക്കാനായി വേണ്ടി വരുന്ന അധികഭൂമി നൽകാൻ ജില്ലാ ഭരണകൂടം നടപടിയെടുത്തിട്ടുണ്ട്. 

ADVERTISEMENT

English Summary: Ayodhya masjid complex will be complete by december 2023