ബംഗാൾ ഗവർണറായി കേരള കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കോട്ടയം സ്വദേശിയുമായ സി.വി.ആനന്ദബോസിനെ (71) നിയമിച്ചു. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിലാണിത്. മണിപ്പുർ ഗവർണർ എൽ.ഗണേശിനായിരുന്നു ഇതുവരെ ബംഗാളിന്റെ അധികച്ചുമതല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബംഗാൾ ഗവർണറായി കേരള കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കോട്ടയം സ്വദേശിയുമായ സി.വി.ആനന്ദബോസിനെ (71) നിയമിച്ചു. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിലാണിത്. മണിപ്പുർ ഗവർണർ എൽ.ഗണേശിനായിരുന്നു ഇതുവരെ ബംഗാളിന്റെ അധികച്ചുമതല. 

ഐഎഎസ് 1977 ബാച്ച് ഉദ്യോഗസ്ഥനായ ആനന്ദബോസ് കേരളത്തിൽ വിവിധ ജില്ലകളിൽ കലക്ടറും വിവിധ സ്ഥാപനങ്ങളുടെ മേധാവിയുമായി സേവനമനുഷ്ഠിച്ചു. ചീഫ് സെക്രട്ടറി റാങ്കിൽ കേന്ദ്ര സെക്രട്ടറിയായാണ് വിരമിച്ചത്. യുപിഎ ഭരണകാലത്ത് നാഫെഡ് എംഡി, നാളികേര വികസന ബോർഡ് ചെയർമാൻ, സെൻട്രൽ വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ, റെയിൽ സൈഡ് വെയർഹൗസിങ് കമ്പനി ചെയർമാൻ, നാഷനൽ മ്യൂസിയം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ (എൻഎംഐ) വൈസ് ചാൻസലർ, കേന്ദ്ര കൃഷി വകുപ്പ് അഡീഷനൽ സെക്രട്ടറി, കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സെക്രട്ടറി, വിവിധ മന്ത്രാലയങ്ങളിൽ പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചു. മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലയിലിരിക്കെ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പത്തിന്റെ കണക്കെടുപ്പിനും മൂല്യനിർണയത്തിനുമായി കേന്ദ്രസർക്കാർ നിയമിച്ച സമിതിയുടെ തലവനായിരുന്നു. 

ADVERTISEMENT

ഐക്യരാഷ്‌ട്ര സംഘടനയുടെ പാർപ്പിട വിഭാഗമായ യുഎൻ ഹാബിറ്റാറ്റ് അലയൻസ് ചെയർമാനായിരുന്നു. നിർമിതി കേന്ദ്രം ഡയറക്‌ടറായിരിക്കെ ചെലവുകുറഞ്ഞ പാർപ്പിട നിർമാണ സമ്പ്രദായം നടപ്പാക്കിയത് ആനന്ദബോസ് മാതൃകയെന്ന പേരിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടി. 

2019 ൽ ബിജെപിയിൽ ചേർന്നു. മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്നു പേരെടുത്ത ബോസ് പ്രധാനമന്ത്രിയുടെ വികസന അജൻഡ നടപ്പാക്കാനുള്ള വർക്കിങ് ഗ്രൂപ്പ് ചെയർമാനുമായിരുന്നു. കോവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച ഏകാംഗ കമ്മിഷനായിരുന്നു. ഇംഗ്ലിഷിലും മലയാളത്തിലുമായി 45ലേറെ പുസ്തകങ്ങളും നിരവധി ലേഖനങ്ങളുമെഴുതി.  സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പി. കെ.വാസുദേവൻനായരുടെയും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥയായിരുന്ന സി.പദ്മാവതിയമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: വസുദേവ് ബോസ് (വിദ്യാർഥി). പരേതയായ നന്ദിനി ബോസ്.

ADVERTISEMENT

ADVERTISEMENT

English Summary: C V Ananda Bose appointed West Bengal Governor