ലോകം ശ്രദ്ധിക്കുന്ന ഗുജറാത്ത് മോഡൽ വികസനത്തിനായി ഇത്തവണയും സംസ്ഥാനം വോട്ടു ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ബിജെപിയുടെ തീപ്പൊരി നേതാവുമായ പ്രദീപ് സിങ് വഗേല. ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനത്തിരുന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം ശ്രദ്ധിക്കുന്ന ഗുജറാത്ത് മോഡൽ വികസനത്തിനായി ഇത്തവണയും സംസ്ഥാനം വോട്ടു ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ബിജെപിയുടെ തീപ്പൊരി നേതാവുമായ പ്രദീപ് സിങ് വഗേല. ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനത്തിരുന്ന് പ്രചാരണ യന്ത്രത്തിന്റെ ഓരോ ചലനവും നിയന്ത്രിക്കുന്നതിനിടയ്ക്ക് ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാണെന്ന് അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു. 

അഭിമുഖത്തിൽ നിന്ന്:

ADVERTISEMENT

27 വർഷം ഭരണത്തിലിരുന്നു വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഭരണ വിരുദ്ധ വികാരം വെല്ലുവിളിയാകുന്നുണ്ടോ?

ഭരണ വിരുദ്ധ വികാരം എന്ന വാക്കിന് അർഥമില്ലാത്ത സംസ്ഥാനമാണ് ഗുജറാത്ത്. വികസനം എങ്ങനെയെന്നതിന് രാജ്യത്തിനും ലോകത്തിനും മാതൃകയായ സംസ്ഥാനമാണ്. എല്ലാ സംസ്ഥാനങ്ങളിലും ‘വികസനം’ തിരഞ്ഞെടുപ്പിൽ വിഷയമാകാൻ കാരണമായത് ഗുജറാത്താണ്. എല്ലാ ദിവസവും ഇവിടെ വികസന പ്രവർത്തനങ്ങൾ വരുന്നു. വികസനം ആഗ്രഹിക്കുന്ന, ദേശീയതയോടൊപ്പം നിൽക്കുന്ന ജനങ്ങളാണ് ഇവിടെയുളളത്. 

തിരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളെന്താണ്?

വികസനം തന്നെ. ഇപ്പോഴും കൂടുതൽ വികസനം എന്നതാണ് ചർച്ച. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഇവിടെ നരേന്ദ്ര മോദിജി ഉണ്ടാക്കി. ഏറ്റവും മികച്ച റോഡുകൾ, മികച്ച വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, കർഷകർക്കുള്ള പദ്ധതികൾ ഒക്കെ ഇവിടെയാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് യുവാക്കളും വിദ്യാർഥികളും ഗുജറാത്തിലേക്കു വരുന്നു. 

ADVERTISEMENT

ആം ആദ്മി പാർട്ടി ഒട്ടേറെ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതു ബിജെപിയെ ബാധിക്കുമോ?

ആം ആദ്മി പാർ‍ട്ടി ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാത്രമാണ്. ദേശവിരുദ്ധ ശക്തികളെ പരസ്യമായി പിന്തുണച്ചവരാണ് അവർ. ബെയ്ജിങ്ങിൽ മഴ പെയ്യുമ്പോൾ ഇവിടെ കുടപിടിക്കുന്ന നക്സലുകൾക്കും ദേശവിരോധികൾക്കുമൊപ്പം നിൽക്കുന്ന പാർട്ടി ഗുജറാത്ത് പോലൊരു സംസ്ഥാനത്ത് എന്തു ചെയ്യാനാണ്? മൂന്നാം കക്ഷിക്ക് ഗുജറാത്ത് രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. 

അപ്പോൾ ബിജെപിക്ക് ഇത്തവണയും എതിരാളി കോൺഗ്രസാണോ?

ബിജെപിക്ക് ഗുജറാത്തിൽ എതിരാളികളേയില്ല. കോൺഗ്രസും ആം ആദ്മി പാർട്ടിയും മുൻപിലില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരുത്തു പകരാൻ ബിജെപിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നൽകുക എന്നതു മാത്രമാണ് ജനങ്ങളുടെ മുൻപിലുള്ള വിഷയം. 

ADVERTISEMENT

മുസ്‌ലിം വോട്ടർമാരുടെ വിശ്വാസമാർജിക്കാൻ ബിജെപിക്കു കഴിഞ്ഞോ?‌ 

ഈ രാജ്യത്തെ സ്നേഹിക്കുന്നവരെല്ലാം ബിജെപിക്കാണ് വോട്ടു ചെയ്യുന്നത്. ഞങ്ങൾ എല്ലാവരുടെയും വികസനവും എല്ലാവരുടെയും വിശ്വാസവുമാണ് മുന്നോട്ടു വയ്ക്കുന്നത്. ദേശീയതയാണ് ഞങ്ങൾ മുൻനിർത്തുന്നത്. ഈ രാജ്യത്തിനൊപ്പം നിൽക്കുന്നവരാണോ അവർ ബിജെപിക്കു വോട്ടു ചെയ്യും. 

Content Highlight: Gujarat Assembly Election 2022