ഗുജറാത്തിൽ ആം ആദ്മിക്കും കോൺഗ്രസിനു പിന്നാലെ ബിജെപി വകയും വാഗ്ദാനപ്പെരുമഴ
മതമൗലിക വാദവും തീവ്രവാദവും തടയാൻ പ്രത്യേക സെൽ രൂപവൽക്കരിക്കുമെന്നും പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും വാഗ്ദാനം ചെയ്ത് ബിജെപിയുടെ ഗുജറാത്ത് ‘സങ്കൽപ’ പത്രിക പുറത്തിറക്കി. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയടക്കം ഒട്ടേറെ വാഗ്ദാനങ്ങളുള്ള പ്രകടന പത്രിക

മതമൗലിക വാദവും തീവ്രവാദവും തടയാൻ പ്രത്യേക സെൽ രൂപവൽക്കരിക്കുമെന്നും പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും വാഗ്ദാനം ചെയ്ത് ബിജെപിയുടെ ഗുജറാത്ത് ‘സങ്കൽപ’ പത്രിക പുറത്തിറക്കി. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയടക്കം ഒട്ടേറെ വാഗ്ദാനങ്ങളുള്ള പ്രകടന പത്രിക പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് പ്രകാശനം ചെയ്തത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.ആർ.പാട്ടീൽ എന്നിവരും സന്നിഹിതരായിരുന്നു.
തീവ്രവാദത്തെ സഹായിക്കുന്ന സ്ലീപ്പർ സെല്ലുകളെ കണ്ടെത്തുമെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുമെന്നും നഡ്ഡ പറഞ്ഞു. പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയാൻ പ്രത്യേക നിയമം കൊണ്ടുവരും. ഏക സിവിൽ കോഡ് നടപ്പാക്കാൻ രൂപവൽക്കരിച്ച സമിതിയുടെ എല്ലാ നിർദേശങ്ങളും നടപ്പാക്കും.
ആം ആദ്മി പാർട്ടിയും കോൺഗ്രസും സൗജന്യങ്ങൾ വാഗ്ദാനം ചെയ്തതിനെ എതിർക്കുന്ന ബിജെപി സ്വന്തം പത്രികയിൽ സ്ത്രീകൾക്ക് സൗജന്യങ്ങൾ നിരത്തുന്നുണ്ട്. കിന്റർഗാർട്ടൻ മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസമാണ് മുഖ്യം. അർഹരായ കോളജ് വിദ്യാർഥികൾക്ക് കോളജിൽ പോകാൻ സൗജന്യ ഇരുചക്ര വാഹനം, മുതിർന്ന വനിതകൾക്ക് ബസ്സുകളിൽ സൗജന്യ യാത്ര, വനിതകൾക്ക് മാത്രം ഒരു ലക്ഷം ജോലി എന്നിവ ബിജെപി വാഗ്ദാനം ചെയ്യുന്നു.
പ്രതിപക്ഷം തൊഴിലില്ലായ്മയ്ക്ക് ഊന്നൽ കൊടുക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 20 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തു. 2036 ൽ ഒളിംപിക്സ് നടത്താൻ പാകത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കാൻ ഗുജറാത്ത് ഒളിംപിക്സ് മിഷനും പട്ടികയിലുണ്ട്.
English Summary: BJP Election Manifesto Promises - Anti-Radicalism Cell and Uniform Civil Code