പ്രോവിഡന്റ് ഫണ്ട് പെൻഷൻ സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തൊഴിലുടമ വിഹിതം വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ധൃതിപിടിച്ചുള്ള നടപടികൾക്കു കേന്ദ്ര തൊഴിൽ മന്ത്രാലയം തയാറായേക്കില്ല. വിധി നടപ്പാക്കാൻ നിയമനിർമാണമോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രോവിഡന്റ് ഫണ്ട് പെൻഷൻ സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തൊഴിലുടമ വിഹിതം വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ധൃതിപിടിച്ചുള്ള നടപടികൾക്കു കേന്ദ്ര തൊഴിൽ മന്ത്രാലയം തയാറായേക്കില്ല. വിധി നടപ്പാക്കാൻ നിയമനിർമാണമോ ഭേദഗതിയോ വഴി 6 മാസ സമയം സുപ്രീം കോടതി അനുവദിച്ചിട്ടുള്ളതിനാൽ, എല്ലാ നിയമവശങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷം മതി നടപടിയെന്നാണു മന്ത്രാലയത്തിന്റെ നിലപാട്. 

ഇതിനിടെ, വിധിക്കെതിരെ ഡൽഹിയിലെ റിട്ട. ഓഫിസേഴ്സ് വെൽഫെയർ സൊസൈറ്റി നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി തയാറാകുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നു. 2014 സെപ്റ്റംബർ ഒന്നിനു മുൻപ് വിരമിച്ചവർ നേരത്തേ ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയിട്ടില്ലെങ്കിൽ ഇനി നൽകാൻ അവസരമില്ലെന്ന കോടതി വിധിയിലെ വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹർജിയാണിത്. 

ADVERTISEMENT

മുൻപ് കേന്ദ്ര സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി വിശദമായി പരിഗണിച്ചാണ് കഴിഞ്ഞ നവംബർ 4നു സുപ്രീം കോടതിയുടെ വിശാല ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഈ സാഹചര്യത്തിൽ വീണ്ടുമൊരു കൂടി ഹർജി പരിഗണിക്കാൻ തയാറായാൽ, നവംബറിലെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുന്നത് ഇപിഎഫ്ഒ നീട്ടിയേക്കും.

ADVERTISEMENT

Englilsh Summary: Centre, employees for detailed study of EPFO case verdict