ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം പോളിങ് 60%
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ പ്രാഥമിക കണക്കുകൾ പ്രകാരം 60 ശതമാനത്തിലേറെ പോളിങ്. ഉത്തര–മധ്യഗുജറാത്തിലെ 93 മണ്ഡലങ്ങളിലായിരുന്നു ഇന്നലെ വോട്ടെടുപ്പ്. അന്തിമ കണക്കുകൾ

അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ പ്രാഥമിക കണക്കുകൾ പ്രകാരം 60 ശതമാനത്തിലേറെ പോളിങ്. ഉത്തര–മധ്യഗുജറാത്തിലെ 93 മണ്ഡലങ്ങളിലായിരുന്നു ഇന്നലെ വോട്ടെടുപ്പ്. അന്തിമ കണക്കുകൾ വരുമ്പോൾ ശതമാനത്തിൽ നേരിയ വ്യത്യാസമുണ്ടായേക്കാമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, പിസിസി പ്രസിഡന്റ് ജഗ്ദീഷ് ഠാക്കൂർ എന്നിവരടക്കമുള്ള പ്രമുഖർ ഇന്നലെ വോട്ടു ചെയ്തു. മോദി അഹമ്മദാബാദിലെ നിഷാൻ നഗറിൽ വോട്ടു ചെയ്തു. സഹോദരൻ സോമഭായ് മോദിയുടെ വിലാസത്തിലാണു പ്രധാനമന്ത്രിയുടെ വോട്ട്. വോട്ടു ചെയ്യാൻ മോദി ഘോഷയാത്രയായി പോയതു തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്നു കോൺഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിയെടുക്കണമെന്നു പാർട്ടി വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ ഗാന്ധിനഗറിൽ വോട്ടു ചെയ്തു. ആഭ്യന്തര മന്ത്രി അമിത്ഷായും കുടുംബവും അഹമ്മദാബാദിലെ നാരൻപുരയിൽ വോട്ടു രേഖപ്പെടുത്തി.
English Summary: Gujarat polling