ബാബറി മസ്ജിദ് തകർത്ത ക്രിമിനൽ കേസിൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനി ഉൾപ്പെടെ 32 പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ അഖിലേന്ത്യ മുസ്‍ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയിൽ ഹർജി നൽകും. സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബാബറി മസ്ജിദ് തകർത്ത ക്രിമിനൽ കേസിൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനി ഉൾപ്പെടെ 32 പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ അഖിലേന്ത്യ മുസ്‍ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയിൽ ഹർജി നൽകും. സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബോർഡിന്റെ വക്താവ് സയിദ് ക്വാസിൽ റസൂൽ ഇല്യാസ് അറിയിച്ചു.

വ്യക്തമായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ലക്നൗവിലെ പ്രത്യേക സിബിഐ കോടതി 2020 സെപ്റ്റംബർ 30നാണ് ബിജെപി നേതാക്കളായ അഡ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി എന്നിവർ അടക്കം പ്രതികളെ കുറ്റവിമുക്തരാക്കിയത്. ബാബ്റി മസ്ജിദ് തകർത്തതു ക്രിമിനൽ നടപടിയാണെന്ന കാര്യം സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണെന്നും റസൂൽ ഇല്യാസ് ചൂണ്ടിക്കാട്ടി.

ADVERTISEMENT

കോടതി വിധി ചോദ്യം ചെയ്തു നേരത്തേ, കേസിലെ സാക്ഷികളും അയോധ്യ നിവാസികളുമായ ഹാജി മഹ്മൂദ് അഹമ്മദ്, സയ്യിദ് അഖ്‌ലാഖ് അഹ്മദ് എന്നിവർ നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഹർജിക്കാർ ഇരകളല്ലെന്നു വിലയിരുത്തിയാണു ഹർജി തള്ളിയത്. 

എന്നാൽ, ഹർജിക്കാരുടെ വീടുകൾക്കു തീയിട്ടതാണെന്നും അവർ മസ്ജിദിനു തൊട്ടടുത്തു താമസിച്ചിരുന്നവരാണെന്നും റസൂൽ ഇല്യാസ് പറഞ്ഞു.

ADVERTISEMENT

English Summary: Babri Masjid: Muslim organisation approach SC