ഹിമാചലിൽ കൈനീട്ടം; ബിജെപിയിൽ നിന്ന് ഭരണം തിരിച്ചുപിടിച്ച് കോൺഗ്രസ്, സിപിഎമ്മിന് ഏക സീറ്റും നഷ്ടം
ന്യൂഡൽഹി ∙ ബിജെപിയെ തോൽപിച്ച് ഹിമാചൽപ്രദേശിൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചു. 68 അംഗ നിയമസഭയിൽ 40 സീറ്റ് നേടിയുള്ള പ്രകടനം ഗുജറാത്തിലെ തിരിച്ചടിക്കിടെ പാർട്ടിക്ക് ആശ്വാസമായി. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ ഒപ്പത്തിനൊപ്പമെന്നു തോന്നിപ്പിച്ച ബിജെപിക്ക് 25 സീറ്റേ ലഭിച്ചുള്ളൂ.

ന്യൂഡൽഹി ∙ ബിജെപിയെ തോൽപിച്ച് ഹിമാചൽപ്രദേശിൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചു. 68 അംഗ നിയമസഭയിൽ 40 സീറ്റ് നേടിയുള്ള പ്രകടനം ഗുജറാത്തിലെ തിരിച്ചടിക്കിടെ പാർട്ടിക്ക് ആശ്വാസമായി. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ ഒപ്പത്തിനൊപ്പമെന്നു തോന്നിപ്പിച്ച ബിജെപിക്ക് 25 സീറ്റേ ലഭിച്ചുള്ളൂ. ബിജെപി വിമതർ മൂന്നിടത്തു ജയിച്ചു. സിപിഎമ്മിന് ഏക സീറ്റും നഷ്ടപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവത്തിൽ ഗുജറാത്തിൽ തരംഗം സൃഷ്ടിച്ച ബിജെപിക്ക് ഹിമാചലിൽ ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാൻ മോദിയുടെ പ്രതിഛായയും തുണയായില്ല. ബിജെപി റാഞ്ചുമെന്നു ഭയന്ന് എംഎൽഎമാരെ ചണ്ഡിഗഡിലേക്കു മാറ്റാൻ കോൺഗ്രസ് തീരുമാനിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നിരീക്ഷക സംഘം ഷിംലയിലെത്തി.
കോൺഗ്രസ് 2018 ഡിസംബറിനു ശേഷം ഒറ്റയ്ക്ക് അധികാരത്തിലെത്തുന്ന ആദ്യ സംസ്ഥാനമാണ് ഹിമാചൽ. പ്രിയങ്ക ഗാന്ധിയാണ് പ്രചാരണം നയിച്ചത ്. കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്നു 12നു ചേരും. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ സ്വന്തം സംസ്ഥാനത്തു തമ്പടിച്ചു പ്രചാരണം നടത്തിയെങ്കിലും ഗ്രൂപ്പുകളികളും 21 സീറ്റുകളിലെ വിമതസാന്നിധ്യവും ബിജെപിക്കു വിനയായി. 8 മന്ത്രിമാർ തോറ്റു. വോട്ട് വിഹിതത്തിൽ കോൺഗ്രസും (43.9%) ബിജെപിയും (43%) ഒപ്പത്തിനൊപ്പമാണ്. ആം ആദ്മി പാർട്ടിക്കു ലഭിച്ചത് 1.1% വോട്ട് മാത്രം. മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ സെറാജിൽ 38,000 വോട്ടിനു ജയിച്ചു. പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ജയിച്ചു.
സിപിഎമ്മിന്റെ ഏക എംഎൽഎ രാകേഷ് സിംഗ തിയോഗ് മണ്ഡലത്തിൽ നാലാമതായി. ഇവിടെ കോൺഗ്രസ് ജയിച്ചു. കഴിഞ്ഞതവണ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളപ്പെട്ടപ്പോൾ പാർട്ടി സിംഗയ്ക്കു രഹസ്യ പിന്തുണ നൽകിയിരുന്നു.
English Summary: Himachal Pradesh Assembly Election Result 2022