ഹിമാചൽ മുഖ്യമന്ത്രി: ചർച്ചയിൽ 3 പേരുകൾ
ന്യൂഡൽഹി ∙ ഹിമാചൽപ്രദേശിൽ ഭരണമുറപ്പിച്ചെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നതു പാർട്ടിക്കു വലിയ വെല്ലുവിളിയാകും. ഭൂരിപക്ഷം എംഎൽഎമാർ നിർദേശിക്കുന്നയാളെ തീരുമാനിക്കുമെന്നു ഹൈക്കമാൻഡ് പറയുന്നുണ്ടെങ്കിലും ഒറ്റപ്പേരിലേക്ക് കാര്യങ്ങളെത്തിക്കുക എളുപ്പമാകില്ല.

ന്യൂഡൽഹി ∙ ഹിമാചൽപ്രദേശിൽ ഭരണമുറപ്പിച്ചെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നതു പാർട്ടിക്കു വലിയ വെല്ലുവിളിയാകും. ഭൂരിപക്ഷം എംഎൽഎമാർ നിർദേശിക്കുന്നയാളെ തീരുമാനിക്കുമെന്നു ഹൈക്കമാൻഡ് പറയുന്നുണ്ടെങ്കിലും ഒറ്റപ്പേരിലേക്ക് കാര്യങ്ങളെത്തിക്കുക എളുപ്പമാകില്ല. പാർട്ടി പ്രചാരണ കമ്മിറ്റി അധ്യക്ഷനും ദീർഘകാലം പാർട്ടി സംസ്ഥാന അധ്യക്ഷനുമായിരുന്ന സുഖ്‍വിന്ദർ സിങ് സുഖുവിനാണ് മുൻതൂക്കം.
കഴിഞ്ഞവർഷം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മണ്ഡി മണ്ഡലം തിരിച്ചുപിടിച്ച, പാർട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ്ങിന്റെ പേരും തുടക്കം മുതലേ സജീവമാണ്. എന്നാൽ, ലോക്സഭാംഗത്തെ സ്ഥാനാർഥിയാക്കുക വഴി വീണ്ടും ഉപതിരഞ്ഞെടുപ്പുകൾക്കു കളമൊരുക്കേണ്ടതുണ്ടോ എന്നതിൽ കോൺഗ്രസിൽ രണ്ടഭിപ്രായമുണ്ട്. നിലവിലെ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്നിഹോത്രിക്കും സാധ്യത ഏറെ.
തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ, കോൺഗ്രസിൽ ഏഴോ എട്ടോ മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടെന്നു അമിത് ഷാ പരിഹസിച്ചതിന് അതേനാണയത്തിൽ മറുപടി നൽകിയ മുൻ മന്ത്രിയും എഐസിസി സെക്രട്ടറിയുമായ സുധീർ ശർമയുടെ പേരും ഉയർന്നുകേൾക്കുന്നു. മുൻ പിസിസി അധ്യക്ഷനും തിയോഗ് മണ്ഡലം തിരിച്ചുപിടിച്ച കുൽദീപ് സിങ് റാത്തോഡ്, ഷിംല റൂറലിൽ നിന്നു രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട വിക്രമാദിത്യ സിങ് (വീരഭദ്ര സിങ്ങിന്റെയും പ്രതിഭാ സിങ്ങിന്റെയും മകൻ) എന്നിവരും ചർച്ചകളിലുണ്ട്. 8 തവണ എംഎൽഎയായിരുന്ന കൗൾ സിങ് ഠാക്കൂർ (ധാരങ്), 6 തവണ എംഎൽഎയായ ആശ കുമാരി (ഡൽഹൗസി) എന്നിവരുടെ പേരുകൾ നേരത്തെ ഉയർന്നിരുന്നെങ്കിലും ഇരുവരും തോറ്റു.
English Summary: How Will be CM In Himachal? Headache for Congress