അതിർത്തിയോട് ചേർന്ന് ഗ്രാമം പണിത് ചൈന; ഭാവിയിൽ അവകാശവാദത്തിന് ചൈനീസ് തന്ത്രം
ന്യൂഡൽഹി ∙ സിക്കിം, അരുണാചൽ എന്നിവയുമായുള്ള അതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ചൈന വ്യാപകമായി ഗ്രാമങ്ങൾ സൃഷ്ടിക്കുന്നു. ആൾത്താമസമില്ലാത്ത വനമേഖലകൾ വെട്ടിത്തെളിച്ചാണ് ആളുകളെ ഇവിടെ പാർപ്പിക്കുന്നത്. ഭാവിയിൽ അതിർത്തി മേഖലയിലുടനീളം അവകാശവാദമുന്നയിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ അതിർത്തിയോടു ചേർന്ന് 5 ഗ്രാമങ്ങൾ ചൈന സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം അരുണാചലിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച അതിർത്തിക്കു സമീപം ഷവോകാങ്ങിലാണ് ഏറ്റവുമൊടുവിൽ ഗ്രാമമുണ്ടാക്കിയത്. ഇന്ത്യയ്ക്കു പുറമേ ഭൂട്ടാനിലേക്കും കടന്നുകയറാൻ ലക്ഷ്യമിട്ടുള്ള സന്നാഹങ്ങളാണ് അതിർത്തിയിലുടനീളം ഒരുക്കുന്നത്. ഇന്ത്യൻ അതിർത്തിയോടു ചേർന്ന് ഷിഗാറ്റ്സെ വ്യോമതാവളത്തിൽ അവർ യുദ്ധവിമാനങ്ങൾ വിന്യസിച്ചതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അരുണാചൽ ഉൾപ്പെടെ ചൈനയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യോമസേന ഇന്നും നാളെയും സേനാഭ്യാസം നടത്തും. സുഖോയ് 30, റഫാൽ യുദ്ധവിമാനങ്ങൾ, അപാചി, ചിനൂക് ഹെലികോപ്റ്ററുകൾ എന്നിവയടക്കം അണിനിരത്തി സേനയുടെ കരുത്ത് വിളിച്ചോതുന്ന അഭ്യാസമായിരിക്കും ഇത്. അതിർത്തിയിലെ സംഘർഷത്തിനു മുൻപു തന്നെ അഭ്യാസപ്രകടനം നിശ്ചയിച്ചതാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു.
ഇതിനിടെ, അരുണാചലിലെ തവാങ് അതിർത്തിയിൽ കടന്നുകയറാൻ ശ്രമിക്കുന്ന ചൈനീസ് സൈനികരെ ഇന്ത്യൻ സേനാംഗങ്ങൾ തുരത്തുന്നതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ പഴയതാണെന്നു സേനാവൃത്തങ്ങൾ പറഞ്ഞു. 2020 ൽ സിക്കിം അതിർത്തിയിലെ സംഘർഷത്തിന്റെ വിഡിയോ ആണിതെന്നാണു സൂചന.
ചർച്ച നിരസിച്ചു; രണ്ടാംദിനവും പ്രതിപക്ഷം ഇറങ്ങിപ്പോയി
തവാങ് അതിർത്തിയിൽ ചൈനീസ് സേന നടത്തിയ കടന്നുകയറ്റ ശ്രമത്തെക്കുറിച്ചു ചർച്ച വേണമെന്ന ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചതിന്റെ പേരിൽ പാർലമെന്റിലെ ഇരു സഭകളിലും രണ്ടാംദിനവും പ്രതിപക്ഷ ബഹളം. ഇരുസഭകളിൽ നിന്നും പ്രതിപക്ഷ എംപിമാർ ഇറങ്ങിപ്പോയി. കോൺഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ ഇന്നലെ പാർലമെന്റ് സമ്മേളിക്കും മുൻപു വിളിച്ച യോഗത്തിലാണ് വിഷയം ഇരുസഭകളിലും ഉന്നയിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്.
ലോക്സഭ ചേർന്നയുടൻ വിഷയം ചർച്ചയ്ക്കെടുക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെട്ടു. 1962 ൽ ഇന്ത്യ – ചൈന യുദ്ധത്തിനിടെ വിഷയം ചർച്ച ചെയ്യാൻ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു തയാറായെന്നും 165 അംഗങ്ങൾ സഭയിൽ സംസാരിച്ചെന്നും കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ചർച്ച അനുവദിക്കാതെ മറ്റു നടപടികളിലേക്ക് സ്പീക്കർ ഓം ബിർല നീങ്ങിയതോടെ, സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി.
രാജ്യസഭയിലും ഉപാധ്യക്ഷൻ ഹരിവംശ് ചർച്ച അനുവദിച്ചില്ല. ചൈനീസ് അതിക്രമത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയേണ്ടതുണ്ടെന്നും ചർച്ച അനിവാര്യമാണെന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞെങ്കിലും അനുമതി ലഭിച്ചില്ല. കോൺഗ്രസിനു പുറമേ തൃണമൂൽ, ഡിഎംകെ. എസ്പി, ആംആദ്മി, സിപിഎം, സിപിഐ, ആർജെഡി, ശിവസേന, മുസ്‍ലിം ലീഗ്, കേരള കോൺഗ്രസ് എം, ആർഎസ്പി എന്നീ കക്ഷികളാണ് വോക്കൗട്ട് നടത്തിയത്.
English Summary: India-China troops clash in Arunachal: 'PLA wanted to set up observation post on LAC'