സൈറസ് മിസ്ത്രി: കാറോടിച്ച വനിതാ ഡോക്ടർ അമിതവേഗക്കാരി; 2 വർഷം, 11 പിഴ
മുംബൈ ∙ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിനു കാരണമായ അപകടസമയത്ത് കാറോടിച്ചിരുന്ന ഡോ. അനാഹിത പാണ്ഡോളെ പതിവായി ട്രാഫിക് നിയമം ലംഘിക്കുന്ന ആളാണെന്നു പൊലീസ് കണ്ടെത്തി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ അമിതവേഗത്തിന് 11 തവണ പിഴയടയ്ക്കേണ്ടിവന്നു. മറ്റു ഗതാഗത നിയമലംഘനങ്ങൾകൂടി ചേർത്താൽ, 2020നു ശേഷം

മുംബൈ∙ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിനു കാരണമായ അപകടസമയത്ത് കാറോടിച്ചിരുന്ന ഡോ. അനാഹിത പാണ്ഡോളെ പതിവായി ട്രാഫിക് നിയമം ലംഘിക്കുന്ന ആളാണെന്നു പൊലീസ് കണ്ടെത്തി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ അമിതവേഗത്തിന് 11 തവണ പിഴയടയ്ക്കേണ്ടിവന്നു. മറ്റു ഗതാഗത നിയമലംഘനങ്ങൾകൂടി ചേർത്താൽ, 2020നു ശേഷം 19 തവണയാണ് പിഴ നൽകേണ്ടിവന്നതെന്നും പൊലീസ് പറഞ്ഞു.
സെപ്റ്റംബറിൽ, പാൽഘർ ജില്ലയിലെ സൂര്യ നദിയിലെ പാലത്തിന്റെ കൈവരിയിൽ കാർ ഇടിച്ചാണ് സൈറസ് മിസ്ത്രിയും സുഹൃത്ത് ജഹാംഗീർ പാണ്ഡോളെയും കൊല്ലപ്പെട്ടത്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. അനാഹിതയും ഭർത്താവും വ്യവസായിയുമായ ഡാരിയസ് പാണ്ഡോളെയും പരുക്കുകളോടെ രക്ഷപ്പെട്ടു. ഡാരിയസിന്റെ സഹോദരനാണ് മരിച്ച ജഹാംഗീർ.
മരണകാരണമാകും വിധം അശ്രദ്ധമായി വാഹനമോടിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അനാഹിതയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. അവരുടെ തുടർച്ചയായ ഗതാഗതനിയമലംഘനങ്ങളുടെ വിവരം കുറ്റപത്രത്തിന്റെ ഭാഗമാക്കും. അപകടത്തിൽപ്പെട്ട കാർ തന്നെയാണ് 19 തവണയും നിയമനലംഘനം നടത്തിയിട്ടുള്ളതെന്നും അനാഹിതയാണ് ഇത് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ആശുപത്രിയിൽ ചികിൽസയിലാണ് ഡോ. അനാഹിത.
English Summary: A Pandole, booked for Cyrus Mistry accident, had 11 speeding tickets since 2020: Cops