യുഎൻ സമാധാന സേനയിൽ ഇന്ത്യയുടെ വനിതാ പ്ലറ്റൂൺ
ന്യൂയോർക്ക് ∙ വനിതകൾ മാത്രമുള്ള സൈനിക സംഘത്തെ ഇന്ത്യ യുഎൻ സമാധാനസേനാ ദൗത്യത്തിന് അബെയിൽ നിയോഗിച്ചു. സുഡാനും ദക്ഷിണ സുഡാനും ഇടയിലുള്ള സ്വയംഭരണമേഖലയായ അബെയ്, സംഘർഷത്തെ തുടർന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഒട്ടേറെ മനുഷ്യാവകാശ പ്രശ്നങ്ങൾ നേരിടുന്ന പ്രദേശമാണ്.

ന്യൂയോർക്ക് ∙ വനിതകൾ മാത്രമുള്ള സൈനിക സംഘത്തെ ഇന്ത്യ യുഎൻ സമാധാനസേനാ ദൗത്യത്തിന് അബെയിൽ നിയോഗിച്ചു. സുഡാനും ദക്ഷിണ സുഡാനും ഇടയിലുള്ള സ്വയംഭരണമേഖലയായ അബെയ്, സംഘർഷത്തെ തുടർന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഒട്ടേറെ മനുഷ്യാവകാശ പ്രശ്നങ്ങൾ നേരിടുന്ന പ്രദേശമാണ്. 2 ഓഫിസർമാരും 25 സൈനികരും ഉൾപ്പെടുന്ന സംഘം അവിടെ സാമൂഹികസേവന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും. ഇത്രയേറെ വനിതകളെ സമാധാന ദൗത്യത്തിന് ഇന്ത്യ അയയ്ക്കുന്നത് ഇതാദ്യമാണെന്ന് യുഎന്നിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ രുചിര കാംബോജ് അറിയിച്ചു.
ബംഗ്ലദേശ് കഴിഞ്ഞാൽ യുഎൻ സമാധാനസേനയിലേക്ക് ഏറ്റവുമധികം പേരെ നൽകുന്ന രാജ്യമാണ് ഇന്ത്യ. ഇപ്പോൾ യുഎന്നിന്റെ 12 ദൗത്യങ്ങളിലായി ഇന്ത്യയുടെ 5887 സൈനികർ സേവനം ചെയ്യുന്നു. 2007 ൽ ലൈബീരിയയിൽ യുഎൻ സമാധാനസേനയിലേക്ക് ഇന്ത്യ വനിതാ സൈനികരെ അയച്ചിരുന്നു. യുഎന്നിലെ ആദ്യ പൊലീസ് ഉപദേശക ഇന്ത്യയുടെ ഡോ.കിരൺ ബേദി ആയിരുന്നു.
2019 ൽ യുഎൻ മിലിറ്ററി ജെൻഡർ അഡ്വക്കറ്റ് അവാർഡ് ഇന്ത്യയുടെ മേജർ സുമൻ ഗവാനി നേടിയിരുന്നു. ജമ്മു–കശ്മീർ പൊലീസിലെ ശക്തി ദേവി 2014 ൽ അഫ്ഗാനിസ്ഥാനിലെ യുഎൻ അസിസ്റ്റൻസ് മിഷനിൽ സേവനം ചെയ്യുന്നതിനിടെ രാജ്യാന്തര വനിതാ പൊലീസ് സമാധാനസേനാ അവാർഡ് നേടി. ഇന്ത്യയുടെ സ്ത്രീശക്തിയെക്കുറിച്ച് അഭിമാനമേകുന്ന നിമിഷങ്ങളാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
English Summary: Indian women peacekeepers at UN mission