ഇന്ത്യയുടെ ഡിജിറ്റൽ സ്വപ്നങ്ങൾക്ക് പിന്തുണ: നാദെല്ല
ന്യൂഡൽഹി ∙ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ സംരംഭങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ഇവ സാക്ഷാത്കരിക്കാൻ കമ്പനിയുടെ പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു.

സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വളർച്ചയുടെ യുഗത്തിലേക്ക് ഇന്ത്യ കുതിക്കുകയാണെന്ന് മോദി കൂടിക്കാഴ്ചയക്കുശേഷം പ്രതികരിച്ചു. ‘നിങ്ങളെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്.
സാങ്കേതികവിദ്യയിലും നൂതനാശയങ്ങളിലുമുള്ള ഇന്ത്യയുടെ കുതിപ്പ് സാങ്കേതികവിദ്യയിൽ ഊന്നിയുള്ള വളർച്ചയുടെ യുഗത്തിലേക്ക് നയിക്കുകയാണ്. നമ്മുടെ യുവാക്കൾ ലോകത്തെ മാറ്റിമറിക്കാൻ കഴിവുള്ള ആശയങ്ങളാൽ സമ്പന്നരാണ്’ – പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.
ഇന്ത്യയിൽ 4 ദിവസത്തെ സന്ദർശനത്തിനെത്തിയ നാദെല്ല ബുധനാഴ്ച വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
English Summary: Support to india's digital dreams says Satya Nadella