ന്യൂഡൽഹി ∙ ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ വിചാരണ പൂർത്തിയാക്കാൻ 5 വർഷമെങ്കിലും വേണ്ടിവരുമെന്നു അഡീഷനൽ സെഷൻസ് ജഡ്ജി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. കേസിൽ 208 സാക്ഷികളെ വിസ്തരിക്കുന്നതിനു പുറമേ 171 രേഖകളും 27 ഫൊറൻസിക് ഫലങ്ങളും പരിശോധിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ വിചാരണ പൂർത്തിയാക്കാൻ 5 വർഷമെങ്കിലും വേണ്ടിവരുമെന്നു അഡീഷനൽ സെഷൻസ് ജഡ്ജി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. കേസിൽ 208 സാക്ഷികളെ വിസ്തരിക്കുന്നതിനു പുറമേ 171 രേഖകളും 27 ഫൊറൻസിക് ഫലങ്ങളും പരിശോധിക്കണം. കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ, വിചാരണ തീർക്കാൻ എത്ര കാലമെടുക്കുമെന്നു സുപ്രീം കോടതി ചോദിച്ചതിനു മറുപടിയായാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. 

സാക്ഷിവിസ്താരം നീണ്ടുപോകാതെ തുടർച്ചയായി വിചാരണ നടത്തണമെന്നു കർഷകർക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. എന്നാൽ, ഇതിനു പ്രായോഗിക തടസ്സമുണ്ടാകുമെന്നു കോടതി പറഞ്ഞു. കോടതി തന്നെ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതും സാക്ഷികൾ അക്രമിക്കപ്പെടുന്നതും മന്ത്രിപുത്രൻ പ്രതിയാണെന്നതും പരിഗണിക്കണമെന്നു പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. ആശിഷ് മിശ്രയ്ക്കു വേണ്ടി ഹാജരായ മുകുൾ റോഹത്ഗി ഇതിനെ എതിർത്തു. 

ADVERTISEMENT

ഇതിനിടെ, കർഷകർക്കെതിരായ കേസിലെ സ്ഥിതിയെക്കുറിച്ചു കോടതി യുപി സർക്കാരിനോട് വിശദീകരണം തേടി. കേസ് 19 ലേക്ക് മാറ്റി. 2021 ഒക്ടോബർ 3ന് ആയിരുന്നു 8 പേരുടെ മരണത്തിനിടയാക്കിയ ലഖിംപുർ ഖേരി സംഘർഷം. മുഖ്യപ്രതിയായ ആശിഷിന്റെ ജാമ്യാപേക്ഷ നേരത്തെ അലഹാബാദ് ഹൈക്കോടതി തള്ളി. തുടർന്നാണു സുപ്രീം കോടതിയെ സമീപിച്ചത്. ഒരാളെ എങ്ങനെ അനന്തമായി ജയിലിലിടാനാകുമെന്നു സുപ്രീം കോടതി നേരത്തെ ചോദിച്ചിരുന്നു. 

English Summary: Five more years needed for trial in lakhimpur kheri case- report