കൊളീജിയത്തിൽ സർക്കാർ പ്രതിനിധി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല: മന്ത്രി റിജിജു
ന്യൂഡൽഹി ∙ ജഡ്ജി നിയമനത്തിലുള്ള കൊളീജിയങ്ങളിൽ സർക്കാർ പ്രതിനിധി വേണമെന്ന് ആവശ്യപ്പെട്ടു താൻ കത്തു നൽകിയെന്ന വാദം കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു നിഷേധിച്ചു. സർക്കാർ പ്രതിനിധിക്ക് എങ്ങനെ കൊളീജിയത്തിൽ അംഗമാകാൻ കഴിയുമെന്നു ചോദിച്ച മന്ത്രി, വസ്തുത മനസ്സിലാക്കാതെയാണ് ആളുകൾ അഭിപ്രായം പറയുന്നതെന്നു വിമർശിച്ചു.

ന്യൂഡൽഹി ∙ ജഡ്ജി നിയമനത്തിലുള്ള കൊളീജിയങ്ങളിൽ സർക്കാർ പ്രതിനിധി വേണമെന്ന് ആവശ്യപ്പെട്ടു താൻ കത്തു നൽകിയെന്ന വാദം കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു നിഷേധിച്ചു.
സർക്കാർ പ്രതിനിധിക്ക് എങ്ങനെ കൊളീജിയത്തിൽ അംഗമാകാൻ കഴിയുമെന്നു ചോദിച്ച മന്ത്രി, വസ്തുത മനസ്സിലാക്കാതെയാണ് ആളുകൾ അഭിപ്രായം പറയുന്നതെന്നു വിമർശിച്ചു.
സുപ്രീം കോടതിയിലേക്കും ഹൈക്കോടതിയിലേക്കും ജഡ്ജിമാരെ ശുപാർശ ചെയ്യുന്നതിനുള്ള പേരുകളുടെ പ്രാഥമിക പട്ടിക തയാറാക്കാൻ പുതിയ സേർച് കം ഇവാലുവേഷൻ കമ്മിറ്റി രൂപീകരിക്കണമെന്നും ഇതിൽ സർക്കാർ പ്രതിനിധി വേണമെന്നുമുള്ള നിർദേശമാണ് റിജിജു ചീഫ് ജസ്റ്റിസിനു നൽകിയ കത്തിലുള്ളത്. ഇതു സ്ഥിരീകരിച്ചാണു മന്ത്രിയുടെ പ്രതികരണം.
English Summary: Did not ask for government representative in supreme court collegium says Kiren Rijiju