കൊൽക്കത്ത ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒന്നിച്ചു നേരിടുന്ന സിപിഎമ്മും കോൺഗ്രസും ഇന്ന് അഗർത്തലയിൽ സംയുക്ത റാലി നടത്തും. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും ഭരണഘടന സംരക്ഷിക്കുന്നതിനുമാണു റാലിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും കോൺഗ്രസ് എംഎൽഎ സുദീപ് റോയ് ബർമനും പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒന്നിച്ചു നേരിടുന്ന സിപിഎമ്മും കോൺഗ്രസും ഇന്ന് അഗർത്തലയിൽ സംയുക്ത റാലി നടത്തും. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും ഭരണഘടന സംരക്ഷിക്കുന്നതിനുമാണു റാലിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും കോൺഗ്രസ് എംഎൽഎ സുദീപ് റോയ് ബർമനും പറഞ്ഞു. അഗർത്തലയിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ രബീന്ദ്ര ഭവനു മുൻപിൽ നടക്കുന്ന റാലിയിൽ പാർട്ടി പതാകകൾ ഉണ്ടാകില്ല, ദേശീയ പതാകയ്ക്കു മാത്രമായിരിക്കും സ്ഥാനം. 

ബിജെപി സംസ്ഥാനത്തു വ്യാപകമായി അക്രമങ്ങൾ അഴിച്ചുവിടുകയാണെന്ന് നേതാക്കൾ ആരോപിച്ചു. ജനങ്ങൾക്കു സ്വതന്ത്രമായി വോട്ടു ചെയ്യാനുള്ള അവസരമുണ്ടാക്കണമെന്നാവശ്യപ്പെട്ടു റാലിക്കു ശേഷം ചീഫ് ഇലക്ടറൽ ഓഫിസർക്കു നിവേദനം നൽകും. 

ADVERTISEMENT

ബദ്ധവൈരികളായിരുന്ന കോൺഗ്രസും സിപിഎമ്മും ത്രിപുരയിലുണ്ടാക്കിയ സഖ്യം താഴെത്തട്ടിൽ എത്രമാത്രം സ്വീകാര്യമാകും എന്നതിന്റെ സൂചന കൂടിയാകും റാലി. കോൺഗ്രസ്- സിപിഎം നേതാക്കൾക്കിടയിൽ മാത്രമാണ് സഖ്യമെന്നും താഴെത്തട്ടിൽ ഇതു പ്രാവർത്തികമല്ലെന്നും നേരത്തേ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. തൃണമൂൽ കോൺഗ്രസ് ത്രിപുരയിൽ ഒറ്റയ്ക്കാണു മത്സരിക്കുന്നത്. 

സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും ജയസാധ്യത മുൻനിർത്തിയായിരിക്കും സീറ്റുകൾ പങ്കിടുക. ഗോത്ര സീറ്റുകളിൽ നിർണായക സ്വാധീനമുള്ള തിപ്ര മോത പാർട്ടിയുമായും ധാരണയുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും സിപിഎമ്മും. 

ADVERTISEMENT

ഇതിനിടെ, ഭരണത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾ ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) പുതുതായി രൂപംകൊണ്ട തിപ്ര മോതയുമായി സഹകരിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് പാർട്ടി തലവൻ പ്രദ്യോത് മാണിക്യ പറഞ്ഞു. 

English Summary: CPM - Congress rally in Tripura