രാഹുൽ ഗാന്ധി സെപ്റ്റംബർ 7നു കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ പദയാത്ര, 4080 കിലോമീറ്റർ പിന്നിട്ട് ലക്ഷ്യസ്ഥാനമായ ശ്രീനഗറിലെത്തി. നഗരമധ്യത്തിലെ ലാൽ ചൗക്കിൽ ക്ലോക്ക് ടവറിനു മുന്നിൽ രാഹുൽ ദേശീയപതാക ഉയർത്തി. പ്രിയങ്ക ഗാന്ധി, കോൺഗ്രസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഹുൽ ഗാന്ധി സെപ്റ്റംബർ 7നു കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ പദയാത്ര, 4080 കിലോമീറ്റർ പിന്നിട്ട് ലക്ഷ്യസ്ഥാനമായ ശ്രീനഗറിലെത്തി. നഗരമധ്യത്തിലെ ലാൽ ചൗക്കിൽ ക്ലോക്ക് ടവറിനു മുന്നിൽ രാഹുൽ ദേശീയപതാക ഉയർത്തി. പ്രിയങ്ക ഗാന്ധി, കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

പന്ഥാ ചൗക്കിൽനിന്ന് ആയിരക്കണക്കിനു പ്രവർത്തകരുടെ അകമ്പടിയോടെയാണു രാഹുൽ ഉച്ചയ്ക്ക് 12നു ലാൽ ചൗക്കിലെത്തിയത്. ദേശീയഗാനം ആലപിച്ചശേഷമായിരുന്നു പതാക ഉയർത്തൽ. നഗരത്തിലുടനീളം പൊലീസ്, അർധസേനാ വിഭാഗങ്ങൾ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ADVERTISEMENT

പദയാത്രയുടെ സമാപനം കുറിച്ചുള്ള പ്രതിപക്ഷ സമ്മേളനം ഇന്നു 10.30നു കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാൻ കേരളത്തിൽനിന്നടക്കമുള്ള നേതാക്കളെത്തി. 13 പ്രതിപക്ഷ കക്ഷികൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അടുത്തവർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കാനും നേതൃത്വം ഏറ്റെടുക്കാനുമുള്ള കോൺഗ്രസ് നീക്കങ്ങളുടെ തുടക്കം കൂടിയായി സമ്മേളനം മാറും.

ADVERTISEMENT

1948ൽ നെഹ്റു

ADVERTISEMENT

1948ൽ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവാണ് ലാൽ ചൗക്കിൽ ആദ്യമായി ദേശീയപതാക ഉയർത്തിയത്. 1992ൽ ബിജെപി നടത്തിയ ഏകതാ യാത്രയുടെ സമാപനവും ലാൽ ചൗക്കിലായിരുന്നു. ഭീകരർ ഉയർത്തിയ സുരക്ഷാ ഭീഷണിക്കു വഴങ്ങാതെ അന്നത്തെ ബിജെപി അധ്യക്ഷൻ മുരളീമനോഹർ ജോഷി ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തിയിരുന്നു.

English Summary: Bharat Jodo ends

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT