ഭോപാൽ ∙ മദ്യക്കടയുടെ മുന്നിൽ പശുക്കളെ കെട്ടിയിട്ട ശേഷം ഉമാഭാരതി മുദ്രാവാക്യം പോലെ വിളിച്ചു പറഞ്ഞു: പാൽ കുടിക്കൂ, മദ്യം ഒഴിവാക്കൂ. മധ്യപ്രദേശിലെ നിവാരി ജില്ലയിലുള്ള ഓർച്ച നഗരത്തിലെ മദ്യവിൽപനശാലയുടെ മുന്നിലായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപാൽ ∙ മദ്യക്കടയുടെ മുന്നിൽ പശുക്കളെ കെട്ടിയിട്ട ശേഷം ഉമാഭാരതി മുദ്രാവാക്യം പോലെ വിളിച്ചു പറഞ്ഞു: പാൽ കുടിക്കൂ, മദ്യം ഒഴിവാക്കൂ. മധ്യപ്രദേശിലെ നിവാരി ജില്ലയിലുള്ള ഓർച്ച നഗരത്തിലെ മദ്യവിൽപനശാലയുടെ മുന്നിലായിരുന്നു മുൻ മുഖ്യമന്ത്രിയുടെ ‘പ്രകടനം’. ഉമാഭാരതി വരുന്നു എന്ന് വിവരം കിട്ടിയതോടെ താഴിട്ട് കടയുടമ സ്ഥലംവിട്ടു. ഉമാഭാരതി കഴിഞ്ഞ ജൂണിൽ ഇതേ മദ്യവിൽപനശാലയ്ക്കു നേരെ ചാണകം എറിഞ്ഞിരുന്നു. കഴിഞ്ഞ മാർച്ചിൽ ഭോപാലിലെ മദ്യക്കടയ്ക്കു നേരെ കല്ലെറിയുകയും ചെയ്തു. 

ഭരണാധികാരി എന്ന നിലയിൽ മദ്യവിപത്തിന് താനും കാരണക്കാരിയാണെന്ന സ്വയംവിമർശനവും മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി നടത്തി. മദ്യത്തിൽ നിന്നുള്ള വരുമാനം വേണ്ടെന്നുവയ്ക്കണമെന്ന് മധ്യപ്രദേശ് സർക്കാരിനോട് ഉമാഭാരതി ആവശ്യപ്പെട്ടു. 

ADVERTISEMENT

ഈ വർഷം ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മദ്യത്തിനെതിരായ ഉമാഭാരതിയുടെ പ്രചാരണം സംസ്ഥാന സർക്കാരിന് അലോസരം സൃഷ്ടിച്ചിട്ടുണ്ട്.

English Summary : uma bharati asks people to drink milk instead of liquor