ന്യൂഡൽഹി ∙ ഫെബ്രുവരി 14 എല്ലാ പശുസ്നേഹികളും ‘പശു ആലിംഗനദിന’മായി ആചരിക്കാൻ കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ ആഹ്വാനം. പശുവിനെ ആലിംഗനം ചെയ്യുന്നതു വൈകാരിക സമൃദ്ധി കൊണ്ടുവരുമെന്നും സന്തോഷം വർധിപ്പിക്കുമെന്നും ബോർഡ് സെക്രട്ടറി ഡോ. സുജിത് കുമാർ ദത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙  ഫെബ്രുവരി 14 എല്ലാ പശുസ്നേഹികളും ‘പശു ആലിംഗനദിന’മായി ആചരിക്കാൻ കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ ആഹ്വാനം. പശുവിനെ ആലിംഗനം ചെയ്യുന്നതു വൈകാരിക സമൃദ്ധി കൊണ്ടുവരുമെന്നും സന്തോഷം വർധിപ്പിക്കുമെന്നും ബോർഡ് സെക്രട്ടറി ഡോ. സുജിത് കുമാർ ദത്ത പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ആഹ്വാനമെന്നും മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നും ബോർഡ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

ഫെബ്രുവരി 14 ലോകമെങ്ങും വാലന്റൈൻസ് ദിനമായി ആചരിക്കുന്നുണ്ട്.  സർക്കുലറിൽ പറയുന്നതിങ്ങനെ– ‘പാശ്ചാത്യ സംസ്കാരത്തിന്റെ വളർച്ച കാരണം വേദ പാരമ്പര്യങ്ങൾ നാശത്തിന്റെ വക്കിലാണ്. പശു ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ്.  അമ്മയെപ്പോലെ നമ്മെ പോഷിപ്പിക്കുന്നതിനാൽ കാമധേനുവെന്നും ഗോമാതാവെന്നും അറിയപ്പെടുന്നു.’

ADVERTISEMENT

ഇത്തരമൊരു ദിനാഘോഷത്തിനു പലരിൽനിന്നും നിർദേശം ലഭിച്ചിരുന്നുവെന്നു ബോർഡ് പറയുന്നു. പൊതുവായ പരിപാടികൾ ആസൂത്രണം ചെയ്യാൻ സമയം കിട്ടാതിരുന്നതിനാലാണ് ഇത്തരമൊരു ആഹ്വാനമെന്നും ഇത് എല്ലാ സംസ്ഥാനങ്ങൾക്കുമുള്ളതാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ADVERTISEMENT

English Summary: Animal Welfare Board wants to mark February 14 as Cow Hug Day