ജമ്മു ലിഥിയം സമൃദ്ധം ; ഇന്ത്യയിൽ ആദ്യമായി ലിഥിയം നിക്ഷേപം കണ്ടെത്തി
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ലിഥിയം നിക്ഷേപം കണ്ടെത്തി. ഇന്ത്യയിലാദ്യമായാണ് ലിഥിയം കണ്ടെത്തുന്നത്. 59 ലക്ഷം ടൺ ഖനനശേഷിയുള്ളതാണ് ഈ നിക്ഷേപങ്ങൾ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഖനനത്തിലാണ് ഇതു കണ്ടെത്തിയത്. ജമ്മു, ഉധംപുർ, റംബാൻ

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ലിഥിയം നിക്ഷേപം കണ്ടെത്തി. ഇന്ത്യയിലാദ്യമായാണ് ലിഥിയം കണ്ടെത്തുന്നത്. 59 ലക്ഷം ടൺ ഖനനശേഷിയുള്ളതാണ് ഈ നിക്ഷേപങ്ങൾ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഖനനത്തിലാണ് ഇതു കണ്ടെത്തിയത്. ജമ്മു, ഉധംപുർ, റംബാൻ, രജൗറി, കുൽഗാം ജില്ലകളുമായി അതിർത്തി പങ്കിടുന്ന റിയാസി ജമ്മു മേഖലയിലാണ്.
ലിഥിയം, നിക്കൽ, കൊബാൾട്ട് തുടങ്ങിയ ലോഹങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഓസ്ട്രേലിയയെയും അർജന്റീനയെയുമാണ് ലിഥിയത്തിനായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. മൊബൈൽ ഫോണുകൾ, വാഹനങ്ങൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ചാർജ് ചെയ്യാവുന്ന ബാറ്ററികൾ നിർമിക്കുന്നതിന് ലിഥിയം അവശ്യവസ്തുവാണ്.
ചിലെ, ഓസ്ട്രേലിയ, അർജന്റീന, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ലോകത്ത് ഏറ്റവും കൂടുതൽ ലിഥിയം ഉൽപാദിപ്പിക്കുന്നത്. ആകെ ഉൽപാദനത്തിന്റെ 35 ശതമാനവും ചിലെയിൽ നിന്നാണ്.
English Summary: Lithium reserves found in Jammu