നിതീഷുമായി ഇടഞ്ഞു, ജെഡിയു വിട്ടു; രാഷ്ട്രീയ ലോക് ജനതാദളുമായി ഉപേന്ദ്ര ഖുഷ്വാഹ
പട്ന ∙ ജനതാദളിൽ (യു) നിന്നു രാജിവച്ച് ഉപേന്ദ്ര ഖുഷ്വാഹ രാഷ്ട്രീയ ലോക് ജനതാദൾ പാർട്ടി രൂപീകരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഖുഷ്വാഹ ജെഡിയു വിട്ടത്. ജെഡിയുവിലെ ഖുഷ്വാഹ അനുയായികൾ യോഗം ചേർന്നു പുതിയ പാർട്ടി പ്രഖ്യാപിക്കുകയും അദ്ദേഹത്തെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കുകയും ചെയ്തു.

Read Also: രൂപയ്ക്ക് മാനസിക രോഗമെന്നു രോഹിണി; തെരുവിൽ പോലും ആരും ഇങ്ങനെ പറയില്ലെന്ന് മന്ത്രി
ആർജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണു മുഖ്യമന്ത്രി സ്ഥാനത്തു തന്റെ പിൻഗാമിയെന്ന നിതീഷ് കുമാറിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് ഖുഷ്വാഹ ഇടഞ്ഞത്. മന്ത്രിസഭാ പുനഃസംഘടനയിൽ തേജസ്വി യാദവിനു തുല്യമായി ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന അദ്ദേഹത്തിന്റെ ആവശ്യവും നിതീഷ് നിരാകരിച്ചിരുന്നു. ജെഡിയു പാർലമെന്ററി ബോർഡ് ചെയർമാനായിരുന്ന ഖുഷ്വാഹ പാർട്ടി പദവികളും എംഎൽസി സ്ഥാനവും രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു.
English Summary: Upendra Kushwaha quits JD(U), floats Rashtriya Lok Janata Dal