ഷില്ലോങ് ∙ ഇന്നു നടക്കുന്ന മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിപ്പട്ടികയിലെ പേരുകൾ കണ്ടു പേരിൽ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നില്ലേ എന്നു ചോദിക്കുകയാണു പലരും. ‘ഇവാൻ ബോതം’ മുതൽ ‘നെഹ്റു സ്യൂട്ടിങ്’ വരെയുള്ള വ്യത്യസ്തമായ പേരുകളോടു കൂടി ഒട്ടേറെ സ്ഥാനാർഥികളാണു മത്സരത്തിനുള്ളത്. നാർത്യാങ്ങിൽ നിന്നുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷില്ലോങ് ∙ ഇന്നു നടക്കുന്ന മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിപ്പട്ടികയിലെ പേരുകൾ കണ്ടു പേരിൽ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നില്ലേ എന്നു ചോദിക്കുകയാണു പലരും. ‘ഇവാൻ ബോതം’ മുതൽ ‘നെഹ്റു സ്യൂട്ടിങ്’ വരെയുള്ള വ്യത്യസ്തമായ പേരുകളോടു കൂടി ഒട്ടേറെ സ്ഥാനാർഥികളാണു മത്സരത്തിനുള്ളത്. നാർത്യാങ്ങിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥിയായ ജനറസ് പാസ്‌ലെൻ (Generous Paslein), ജൊവായിൽ നിന്നുള്ള യുഡിപി സ്ഥാനാർഥി മൂൺലൈറ്റ് പാരിയട്ട് (Moonlight Pariat), റാലിയാങ്ങിൽ നിന്നുള്ള കമിങ് വൺ യിംബോൻ (Coming One Ymbon) എന്നിവർ ഉദാഹരണം.

ഇംഗ്ലിഷ് പേരുകളോടു പ്രത്യേക താൽപര്യമുള്ള അതിർത്തി ജില്ലയായ ഈസ്റ്റ് ഖാസി ഹിൽസിൽ നിന്നുള്ള സ്ഥാനാർഥികൾക്കാണ് വ്യത്യസ്തമായ പേരുകളുള്ളത്. അവിടെ ഏറക്കുറെ എല്ലാ വീട്ടിലും ഇത്തരം പേരുള്ളവർ ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സ്റ്റൈലൻ ഇംഗ്ലിഷ് പേരുകൾ കുട്ടികൾക്കിടുന്നു എന്നല്ലാതെ അവയുടെ അർഥമൊന്നും ശ്രദ്ധിക്കാറില്ലത്രേ. ഇത്തവണത്തെ തിരഞ്ഞെടുപ്പു സ്ഥാനാർഥിപ്പട്ടികയിലും അതാണു പ്രതിഫലിക്കുന്നത്.

ADVERTISEMENT

അമാൽറെം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുടെ പേര് ഫസ്റ്റ്ബോൺ മാനർ (Firstborn Manner) എന്നാണ്. മാതാപിതാക്കളുടെ ആദ്യത്തെ കുട്ടിയായതുകൊണ്ടാണ് ഈ പേരിട്ടത്. കേന്ദ്രമന്ത്രി രാംദാസ് അത്തവാലെയുടെ ആർപിഐ(എ) സ്ഥാനാർഥിയുടെ പേര് സൺമൂൺ മറക് (Sunmoon Marak) എന്നാണ്. അതേ മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർഥിയുടെ പേര് ഫോർകാസ്റ്റർ നോങ്റാങ് (Forcaster Nongrang).

റിഭോയ് ജില്ലയിലെ യുഡിപി സ്ഥാനാർഥികളിലൊരാളുടെ പേര് സൺഷൈൻ മക്രി (Sunshine Makri) എന്നാണ്. ഈസ്റ്റ് ഖാസി ഹിൽസിലെ ബിജെപി സ്ഥാനാർഥി ഹൈലാൻഡർ ഖർനാൽകി (Highlander Kharnalki) ആണ്.

ADVERTISEMENT

മവ്‌ലായിലെ യുഡിപി സ്ഥാനാർഥി പ്രോസസ് ടി. സോക്മി (Process T Sawkmie) ആണെങ്കിൽ വോയ്സ് പീപ്പിൾ പാർട്ടി സ്ഥാനാർഥി ബ്രൈറ്റ്സ്റ്റാർവെൽ മർബാനിയങ് (Brightstarwell Marbaniang) ആണ്. ഈസ്റ്റ് ഖാസി ഹിൽസിലെ പീപ്പിൾ ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാർഥിയുടെ പേര് ഓസ്പീഷ്യസ് ലിങ്ദോ (Auspicious Lyngdoh) എന്നാണ്. പൈനുർസ്‌ല മണ്ഡ‍ലത്തിൽ നിന്നാണ് കോൺഗ്രസ് നേതാവ് നെഹ്റു സ്യൂട്ടിങ് (Nehru Suiting) മത്സരിക്കുന്നത്. സമീപ മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥി കൗൺസലർ മുഖിം (Counselor Mukhim) മത്സരിക്കുന്നു.

ഫോർട്ടീൻസൺ ലിങ്ഖോയ് (Fourteenson Lyngkhoi), പോൾസ്റ്റാർ നോങ്സീജ് (Polestar Nongsiej), സൗണ്ടർ കാജീ (Sounder Cajee), ഇവാൻ ബോതം കെ. സാങ്മ‌ (Ian Botham K Sangma), നവംബർത്ത് മറക് (Novembirth Marak) എന്നിങ്ങനെ നീളുന്നു സ്ഥാനാർഥിപ്പട്ടികയിലെ കൗതുകപ്പേരുകൾ.

ADVERTISEMENT

വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തുന്ന വോട്ടർമാർ സ്ഥാനാർഥിപ്പട്ടിക കണ്ടു കണ്ണുതള്ളുമെന്നു കരുതിയാൽ തെറ്റി.

സ്ഥാനാർഥിപ്പട്ടികയെക്കാൾ ഒരുപടി മുന്നിലാണ് വോട്ടർപട്ടികയിലെ പേരുകളുടെ വെറൈറ്റി. തേസ്ഡേ ഡിങ്ദോ (Thursday Diengdoh), സൺഡേ ഡിങ്ദോ (Sunday Diengdoh), ന്യൂക്ലിയർ ഖ്വീറ്റം (Nuclear Khiewtam), വീനസ് ഖോങ്ടിം (Venus Khongtim), ജൂലൈ ഖോങ്സ്ഡാം (July Khongsdam), കോംപ്ലാൻ ടാങ്സോങ് (Complan Tangsong), രാജ്ദൂത് ജിമ്മാങ് (Rajdoot Jymmang), ഫസ്റ്റ് സ്റ്റാർവെൽ ഖോങ്‌യിയാങ് (First Starwell Khongyiang). ഡബിൾ ബ്ലെസ് ഖോങ്‌വിർ (Double Bless Khongwir), എവരിഡേ ടാങ്‌സോങ് (Everyday Tangsong) തുടങ്ങിയവ ഉദാഹരണങ്ങൾ.

English Summary: Meghalaya election; Candidates different names