ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ സമാനമനസ്കരായ കക്ഷികൾക്കൊപ്പം പ്രവർത്തിക്കാൻ തയാറാണെന്ന പ്രഖ്യാപനത്തോടെ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനു സമാപനം. കോൺഗ്രസിന്റെ പുനരുജ്ജീവനം രാജ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ സമാനമനസ്കരായ കക്ഷികൾക്കൊപ്പം പ്രവർത്തിക്കാൻ തയാറാണെന്ന പ്രഖ്യാപനത്തോടെ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനു സമാപനം. കോൺഗ്രസിന്റെ പുനരുജ്ജീവനം രാജ്യം കാത്തിരിക്കുകയാണെന്നും ജനങ്ങളുടെ അഭിലാഷങ്ങൾ യാഥാർഥ്യമാക്കാനുള്ള കടമ പാർട്ടിക്കുണ്ടെന്നും ചൂണ്ടിക്കാട്ടിയ പ്ലീനറിയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്കുള്ള കോൺഗ്രസിന്റെ മുദ്രാവാക്യമുയർന്നു – ‘കൈകൾ കോർക്കാം, രാജ്യത്തെ ഒന്നിപ്പിക്കാം’. പ്രതിപക്ഷ കക്ഷികളുമായി സഹകരിക്കുന്നതടക്കമുള്ള അഞ്ചിന ‘റായ്പുർ കർമപദ്ധതി’യും കോൺഗ്രസ് അവതരിപ്പിച്ചു.

സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം, രാഷ്ട്രീയ ഏകാധിപത്യം എന്നീ വെല്ലുവിളികൾക്കെതിരായ പോരാട്ടത്തിൽ സമാനമനസ്കരായ കക്ഷികളുമായി സഹകരിക്കാനുള്ള സന്നദ്ധത പാർട്ടി വ്യക്തമാക്കി. അടുത്തവർഷത്തെ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുകയും അതിന്റെ നേതൃത്വം ഏറ്റെടുക്കുകയുമാണു ലക്ഷ്യം. പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധ നീക്കങ്ങൾക്കു തുടർന്നും മുൻകയ്യെടുക്കും. ഇതിലൂടെ തിരഞ്ഞെടുപ്പു വേളയിലും പ്രതിപക്ഷ ഐക്യം സാധ്യമാക്കാനാണു ശ്രമം.

ADVERTISEMENT

രാഹുലിന്റെ യാത്ര ഇനി അരുണാചൽ– പോർബന്തർ

ന്യൂഡൽഹി ∙ ഭാരത് ജോഡോ പദയാത്രയുടെ തുടർച്ചയായി അരുണാചൽപ്രദേശ് മുതൽ മഹാത്മാ ഗാന്ധിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ പോർബന്തർ വരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഈ വർഷം യാത്ര നടത്തും. തീയതി പിന്നീടു പ്രഖ്യാപിക്കും. രാജ്യത്തിന്റെ കിഴക്കുനിന്നു പടിഞ്ഞാറേക്കു യാത്ര വേണമെന്നു പ്ലീനറി സമ്മേളനത്തിൽ ആവശ്യമുയർന്നിരുന്നു.

ADVERTISEMENT

കർമപദ്ധതിയിലെ മറ്റു കാര്യങ്ങൾ:

∙ സാമ്പത്തിക ദർശനരേഖ അവതരിപ്പിക്കും. സ്ത്രീകളുടെ കയ്യിൽ പണമെത്തിക്കാൻ ന്യായ് പദ്ധതി, ആരോഗ്യ അവകാശ നിയമം, സാർവത്രിക സാമൂഹികസുരക്ഷ, ലളിതമായ ജിഎസ്ടി, കർഷകക്ഷേമ പദ്ധതികൾ, ജാതി സെൻസസ് എന്നിവ പ്രധാന വാഗ്ദാനങ്ങൾ.

ADVERTISEMENT

∙ പൊതു തിരഞ്ഞെടുപ്പിനു ചൂണ്ടുപലകയാകു‌മെന്നതിനാൽ ഇക്കൊല്ലത്തെ കർണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മിസോറം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയമുറപ്പാക്കാൻ ഒറ്റക്കെട്ടായ പ്രവർത്തനം.

∙ ഭാരത് ജോഡോ പദയാത്ര പ്രവർത്തകരിലുണ്ടാക്കിയ ആവേശം കാത്തുസൂക്ഷിക്കണം. സേവാദൾ ശതാബ്ദി ആഘോഷം താഴേത്തട്ടിലെ ജനസമ്പർക്ക പരിപാടികൾക്ക് ഊർജമാകണം.

∙ ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയും മൂന്നിടത്തെയും ഭരണം രാജ്യത്തിനു മാതൃകയായി അവതരിപ്പിക്കുകയും ചെയ്യും.

English Summary: Congress plenary session concludes