ഇനി പ്രവർത്തനം സമിതിക്കായി
ന്യൂഡൽഹി ∙ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനു തിരശീല വീണതോടെ, പാർട്ടിയുടെ അടുത്ത ദൗത്യം പ്രവർത്തക സമിതി രൂപീകരണം. തിരഞ്ഞെടുപ്പ് ഒഴിവാക്കി, നാമനിർദേശത്തിലൂടെ അംഗങ്ങളെയും കണ്ടെത്താനാണ് പ്ലീനറി സമ്മേളന തീരുമാനം. സോണിയ, രാഹുൽ, പ്രിയങ്ക, മറ്റു ദേശീയ നേതാക്കൾ എന്നിവരുമായി കൂടിയാലോചിച്ചായിരിക്കും സമിതി

ന്യൂഡൽഹി ∙ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനു തിരശീല വീണതോടെ, പാർട്ടിയുടെ അടുത്ത ദൗത്യം പ്രവർത്തക സമിതി രൂപീകരണം. തിരഞ്ഞെടുപ്പ് ഒഴിവാക്കി, നാമനിർദേശത്തിലൂടെ അംഗങ്ങളെയും കണ്ടെത്താനാണ് പ്ലീനറി സമ്മേളന തീരുമാനം. സോണിയ, രാഹുൽ, പ്രിയങ്ക, മറ്റു ദേശീയ നേതാക്കൾ എന്നിവരുമായി കൂടിയാലോചിച്ചായിരിക്കും സമിതി അംഗങ്ങളെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ തീരുമാനിക്കുക. വിദേശ സർവകലാശാലയിലെ പ്രഭാഷണത്തിനായി ഇന്നു ലണ്ടനിലേക്കു പോകുന്ന രാഹുൽ മടങ്ങിയെത്താൻ ഒരാഴ്ചയിലേറെ കഴിയും.
സമിതിയംഗങ്ങളുടെ എണ്ണം 25 ൽ നിന്ന് 35 ആക്കാൻ പ്ലീനറി സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. ഖർഗെയ്ക്കു പുറമേ മുൻ പ്രസിഡന്റുമാരായ സോണിയ, രാഹുൽ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കു സമിതിയിൽ സ്ഥിരാംഗത്വം ലഭിക്കും. പ്രിയങ്ക, കെ.സി.വേണുഗോപാൽ എന്നിവർക്കും സ്ഥാനമുറപ്പാണ്. ബാക്കിയുള്ള 28 ഒഴിവുകളിൽ സ്ഥാനമുറപ്പിക്കാൻ അൻപതോളം നേതാക്കൾ രംഗത്തുണ്ട്.
കേരളത്തിൽനിന്ന് രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണു രംഗത്തുള്ളത്. ദേശീയതലത്തിൽ മുൻപു പ്രവർത്തിച്ചു പരിചയമുള്ള ചെന്നിത്തല, പാർട്ടിയിലെ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാൻ പ്ലീനറിയിൽ ഉത്സാഹിച്ചിട്ടുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഖർഗെയ്ക്കെതിരെ മത്സരിച്ച വിമതൻ എന്ന മേൽവിലാസം ചിലർ ചാർത്തി കൊടുക്കുന്നുണ്ടെങ്കിലും തരൂരിനെ ദേശീയ നേതൃത്വം പൂർണമായി മാറ്റിനിർത്തിയിട്ടില്ല. വിദേശകാര്യ പ്രമേയ രൂപീകരണ സമിതിയുടെ കൺവീനർ എന്ന ഉത്തരവാദിത്തം പ്ലീനറിയിൽ തരൂരിനു നൽകിയിരുന്നു. ദലിത് വിഭാഗങ്ങൾക്കുൾപ്പെടെ സമിതിയിൽ 50% സംവരണം നൽകാനുള്ള പ്ലീനറി തീരുമാനം തനിക്കു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണു കൊടിക്കുന്നിൽ സുരേഷ്.
മുകുൾ വാസ്നിക്, കുമാരി ഷെൽജ, കെ.രാജു, കെ.എച്ച്.മുനിയപ്പ, ജി.പരമേശ്വര എന്നിവരും ദലിത് വിഭാഗത്തിൽനിന്നു രംഗത്തുണ്ട്. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കു മുൻഗണന നൽകിയാൽ കൊടിക്കുന്നിലിന്റെ വഴിയടയും.
വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ ജനകീയ നേതാക്കളായ മുഖ്യമന്ത്രി അശോക് ഗെലോട്ട് (രാജസ്ഥാൻ), ഭൂപീന്ദർ സിങ് ഹൂഡ (ഹരിയാന), കമൽനാഥ്, ദിഗ്‌വിജയ് സിങ് (മധ്യപ്രദേശ്), മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ (ഛത്തീസ്ഗഡ്) എന്നിവരും രംഗത്തുണ്ട്. 50% സംവരണത്തിൽ യുവാക്കളെയും പരിഗണിക്കുമെന്നതിനാൽ സച്ചിൻ പൈലറ്റിനും വഴിതുറക്കാം. പക്ഷേ, അതിനേക്കാൾ സച്ചിൻ ആഗ്രഹിക്കുന്നത് രാജസ്ഥാനിൽ പാർട്ടിയുടെ നേതൃസ്ഥാനമാണ്. ഗെലോട്ട് അതു വിട്ടുകൊടുക്കുകയുമില്ല.
English Summary: Congress to select working committee members