യുപിഎയ്ക്ക് വേണം 150 സീറ്റ്; പുറത്തുള്ളവർക്കും കൈ കൊടുക്കാൻ കോൺഗ്രസ്: പ്ലീനറി പാഠം!
നടന്നു നടന്ന് ചെരിപ്പു തേഞ്ഞിട്ടും സഖ്യം ആവാമെന്നോ സഖ്യത്തിനില്ല എന്നോ ഒരു മറുപടി കോൺഗ്രസിൽ നിന്ന് കിട്ടിയില്ലത്രെ. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും അതായിരുന്നു കോൺഗ്രസിന്റെ അവസ്ഥ. ഒടുവിൽ ഈ പ്രാദേശിക പാർട്ടി അന്ന് യുപിയുടെ ചുമതലയുണ്ടായിരുന്ന ബിജെപി ജനറൽ സെക്രട്ടറി അമിത് ഷായെ പോയി കണ്ടു. അവരുടെ ആവശ്യങ്ങളൊന്നും കാര്യമായി അംഗീകരിച്ചില്ലെങ്കിലും ഈ പാർട്ടിയെ അദ്ദേഹം എൻഡിഎ സഖ്യത്തിലെടുത്തു. അവർ ഇന്നും എൻഡിഎ സഖ്യത്തിന്റെ ഭാഗവുമാണ്. പാർട്ടിയുടെ പേര് അപ്നാ ദൾ. പ്രാദേശിക കക്ഷികളെയടക്കം ഒരുമിപ്പിച്ചു കൊണ്ടുപോകണമെന്നും മൂന്നാം മുന്നണി ബിജെപിയെ സഹായിക്കുകയേ ഉള്ളൂ എന്നും റായ്പുരിൽ നടന്ന കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം തീരുമാനിക്കുമ്പോൾ പലരും ഓർക്കുന്ന കാര്യമാണ് മുകളിൽ പറഞ്ഞത്. ഇത്തരത്തിൽ സമാന ചിന്താഗതിയുള്ള കക്ഷികളെയെല്ലാം കൂട്ടിയിണക്കി മുന്നോട്ടു പോകാൻ കോൺഗ്രസിന് സാധിക്കുമോ? അങ്ങനെ ചെയ്താൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമോ? നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അവ്യക്തമാണെങ്കിലും നിരവധി സൂചനകൾ നിലനിൽക്കുന്നുണ്ട്, പരിശോധിക്കാം.

2014–ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്ന സമയം. തിരഞ്ഞെടുപ്പ് സഖ്യങ്ങളും തന്ത്രങ്ങളുമൊക്കെ രൂപപ്പെടുത്താനുള്ള ചർച്ചകളും കൂടിക്കാഴ്ചകളും പ്രലോഭനങ്ങളും ഭീഷണികളുമൊക്കെ തരാതരം പോലെ നടക്കുന്നു. ഇതിനിടെ, ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ചെറുകക്ഷി അന്ന് അധികാരത്തിൽ നിന്ന് പുറത്തേക്ക് പൊയ്ക്കൊണ്ടിരുന്ന യുപിഎ സർക്കാരിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസിനെ സമീപിച്ചു. കോൺഗ്രസുമായി സഖ്യം വേണമെന്നും തങ്ങളുടേത് സാമുദായിക അടിത്തറയുള്ള പാർട്ടി ആയതിനാൽ കോൺഗ്രസിനും സഖ്യം ഗുണം ചെയ്യുമെന്ന് അവർ ബോധ്യപ്പെടുത്തി. തങ്ങൾക്ക് ശക്തിയുള്ള ചില സീറ്റുകൾ വിട്ടുനൽകണം എന്നതായിരുന്നു അവരുടെ ഉപാധി. തലമുതിർന്ന ഒരു നേതാവിനെ തന്നെ ഇക്കാര്യം തീരുമാനിക്കാൻ കോൺഗ്രസ് ചുമതലപ്പെടുത്തി. കുറച്ചുനാൾ കഴിഞ്ഞ് കേൾക്കുന്നത് ഈ പ്രാദേശിക പാർട്ടി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേർന്നു എന്നാണ്. അപ്പോൾ കോൺഗ്രസുമായുള്ള സഖ്യം?
നടന്നു നടന്ന് ചെരിപ്പു തേഞ്ഞിട്ടും സഖ്യം ആവാമെന്നോ സഖ്യത്തിനില്ല എന്നോ ഒരു മറുപടി കോൺഗ്രസിൽ നിന്ന് കിട്ടിയില്ലത്രെ. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും അതായിരുന്നു കോൺഗ്രസിന്റെ അവസ്ഥ. ഒടുവിൽ ഈ പ്രാദേശിക പാർട്ടി അന്ന് യുപിയുടെ ചുമതലയുണ്ടായിരുന്ന ബിജെപി ജനറൽ സെക്രട്ടറി അമിത് ഷായെ പോയി കണ്ടു. അവരുടെ ആവശ്യങ്ങളൊന്നും കാര്യമായി അംഗീകരിച്ചില്ലെങ്കിലും ഈ പാർട്ടിയെ അദ്ദേഹം എൻഡിഎ സഖ്യത്തിലെടുത്തു. അവർ ഇന്നും എൻഡിഎ സഖ്യത്തിന്റെ ഭാഗവുമാണ്. പാർട്ടിയുടെ പേര് അപ്നാ ദൾ. പ്രാദേശിക കക്ഷികളെയടക്കം ഒരുമിപ്പിച്ചു കൊണ്ടുപോകണമെന്നും മൂന്നാം മുന്നണി ബിജെപിയെ സഹായിക്കുകയേ ഉള്ളൂ എന്നും റായ്പുരിൽ നടന്ന കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം തീരുമാനിക്കുമ്പോൾ പലരും ഓർക്കുന്ന കാര്യമാണ് മുകളിൽ പറഞ്ഞത്. ഇത്തരത്തിൽ സമാന ചിന്താഗതിയുള്ള കക്ഷികളെയെല്ലാം കൂട്ടിയിണക്കി മുന്നോട്ടു പോകാൻ കോൺഗ്രസിന് സാധിക്കുമോ? അങ്ങനെ ചെയ്താൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമോ? നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അവ്യക്തമാണെങ്കിലും നിരവധി സൂചനകൾ നിലനിൽക്കുന്നുണ്ട്, പരിശോധിക്കാം.
∙ 2004–ഉം 2014–ഉം നൽകുന്ന പാഠങ്ങൾ
എൻഡിഎയുടെ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യത്തെ ‘സാധാരണക്കാരുടെ ഇന്ത്യ എവിടെയാണ് തിളങ്ങുന്നത്’ എന്ന മുദ്രാവാക്യമുയർത്തിയാണ് അഞ്ചു വർഷം പ്രതിപക്ഷത്തിരുന്ന ശേഷം 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേരിട്ടത്. അപ്രതീക്ഷിതമായിരുന്നു ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പരാജയം. 145 സീറ്റുകൾ കോൺഗ്രസിനും 138 സീറ്റുകൾ ബിജെപിക്കും ലഭിച്ചു. സർക്കാർ രൂപീകരിക്കാൻ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന സമയത്താണ് യുപിഎ സഖ്യം നിലവിൽ വരുന്നത്. അങ്ങനെ 218 അംഗങ്ങളായ യുപിഎയ്ക്ക് 59 അംഗങ്ങളുള്ള ഇടതുപക്ഷത്തിന്റെ പിന്തുണയും പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ലഭിച്ചതോടെ ഒന്നാം മൻമോഹൻ സിങ് സർക്കാർ നിലവിൽ വന്നു. എന്നാൽ രണ്ടാം യുപിഎ സർക്കാരിൽ കാര്യങ്ങൾ മാറി. ഇടതുപക്ഷ പിന്തുണ ഉണ്ടായിരുന്നില്ല. കോൺഗ്രസ് പക്ഷേ 2009–ലെ തിരഞ്ഞെടുപ്പിൽ 206 സീറ്റുകൾ നേടി മികവ് തെളിയിച്ചു. ബിജെപി 116 സീറ്റിൽ ഒതുങ്ങി. ഇടതിന്റെ സീറ്റും 16 ആയി കുറഞ്ഞു. കോൺഗ്രസിന്റെ സീറ്റെണ്ണത്തിന്റെ ബലത്തിൽ 262 സീറ്റുകളും പുറത്തു നിന്നുള്ള പിന്തുണയുമെല്ലാമായി രണ്ടാം യുപിഎ സർക്കാർ അധികാരത്തിൽ വന്നു.
എന്നാൽ 2014 ആയപ്പോൾ കോൺഗ്രസിന്റെ സീറ്റ് നില 44 ആയി കുറഞ്ഞു. നരേന്ദ്ര മോദി തരംഗത്തിൽ ബിജെപി മാത്രമായി 282 സീറ്റുകൾ നേടി. യുപിഎയ്ക്ക് ആകെ ലഭിച്ചത് 59 സീറ്റുകൾ. 2019–ലും സ്ഥിതി വ്യത്യസ്തമായില്ല, ബിജെപിയുടെ മാത്രം സീറ്റ് നില 303–ലെത്തി. കോൺഗ്രസും നില ‘മെച്ചപ്പെടുത്തി’. സീറ്റെണ്ണം 44–ൽ നിന്ന് 52 ആയി. യുപിഎ സീറ്റു നിലയിൽ നേരിയ വർധന.
കോൺഗ്രസിന്റെ 52 സീറ്റുകൾക്ക് പുറമെ ഡിഎംകെ–23, എൻസിപി–5, മുസ്‌ലിം ലീഗ്–3, ജെഡി(എസ്), ജെഎംഎം, കേരള കോൺഗ്രസം (എം), ആർഎസ്പി, വി.സികെ– 1 വീതം എന്നിങ്ങനെ 88 സീറ്റുകളാണ് യുപിഎയ്ക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷമായ 272–നു വേണ്ടതിലും 100–ഓളം സീറ്റുകൾ കുറവ്. മറ്റൊരു പ്രധാന കക്ഷിയായ ആർജെഡിക്ക് സീറ്റുകളൊന്നും ലഭിച്ചിരുന്നുമില്ല.
എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. കോൺഗ്രസ് ആകെ മത്സരിച്ചത് 421 സീറ്റുകളിലാണ്. അതിൽ നിന്നാണ് 52 സീറ്റുകളിൽ വിജയിച്ചത്. 148 സീറ്റുകളിൽ കെട്ടിവച്ച കാശുപോലും കിട്ടിയുമില്ല. അപ്പോൾ മൂന്നാം മുന്നണി ശ്രമങ്ങളല്ല വേണ്ടത്, യോജിക്കാവുന്ന എല്ലാവരേയും ഒപ്പം നിർത്തി മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും കോൺഗ്രസ് പറയുമ്പോൾ പാർട്ടിയുടെ നിലവിലെ അവസ്ഥ കൂടി സീറ്റ് നിർണയത്തിലും സഖ്യത്തിലുമെല്ലാം കണക്കിലെടുക്കുമോ? അതായിരിക്കും സഖ്യതീരുമാനത്തിന്റെയും മൂന്നാം മുന്നണി രൂപീകരണത്തിന്റെയുമൊക്കെ അടിസ്ഥാനം.
∙ ഒറ്റയ്ക്ക് ഭരിക്കൽ സാധ്യമായേക്കില്ല
‘മതനിരപേക്ഷ, സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യമാണ് കോൺഗ്രസ് പാർട്ടിയുടെ ഭാവി. സമാനമായ ചിന്താഗതികൾ പങ്കിടുന്ന മതനിരപേക്ഷ കക്ഷികളെ കണ്ടെത്താനും അവയെ ഒരുമിപ്പിക്കാനും സഖ്യത്തിലാക്കാനുമുള്ള ശ്രമം പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടാകണം. കോൺഗ്രസിന്റെ ആശയങ്ങളോട് യോജിക്കുന്ന മതനിരപേക്ഷ സ്വഭാവമുള്ള പ്രാദേശിക കക്ഷികളെയും ഉൾപ്പെടുത്തണം. എൻഡിഎയെ അവയുടെ പൊതുവായ ആശയനിലപാടിൽ തന്നെ പ്രതിപക്ഷ കൂട്ടായ്മ നേരിടേണ്ടത് ആവശ്യമാണ്. ഏതെങ്കിലും വിധത്തിൽ മൂന്നാം മുന്നണി രൂപപ്പെടുന്നത് ബിജെപിയേയും അതുവഴി എൻഡിയേയും ശക്തിപ്പെടുത്തുകയേ ഉള്ളൂ’, റായ്പുരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിൽ പാർട്ടി നിലപാട് ഇങ്ങനെയാണ് വ്യക്തമാക്കിയിട്ടുള്ളത്. 2004–2014 വരെ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരിച്ചുവെന്നും അന്ന് സമാന ആശയങ്ങളുള്ള നിരവധി പാർട്ടികൾ ഒന്നിച്ചു ചേർന്നിരുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സമ്മേളന വേദിയിൽ ഓർമിപ്പിച്ചു. ‘‘ആ കൂട്ടായ്മ ശക്തമാക്കേണ്ട സമയമാണിത്. ബിജെപിക്കും ആർഎസ്എസിനുമെതിരെ പൊരുതുന്ന എല്ലാ പാർട്ടികളുമായും യോജിച്ചു പ്രവർത്തിക്കാൻ ഞങ്ങൾ ഒരുക്കമാണ്’’ എന്നായിരുന്നു ഖർഗെയുടെ വാക്കുകൾ.
തിരഞ്ഞെടുപ്പ് ചരിത്രം നോക്കിയാൽ 1980–കളുടെ മധ്യം മുതൽ ഇത്തരത്തിൽ സഖ്യങ്ങളില്ലാതെ മുന്നോട്ടു പോവുക കോൺഗ്രസിന് എളുപ്പമായിരുന്നില്ല എന്നു കാണാം. 1984–ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടർന്നുള്ള സഹതാപ തരംഗത്തിൽ 414 സീറ്റുകൾ എന്ന വമ്പൻ വിജയം നേടിയതിനു ശേഷം ഒരിക്കൽ പോലും കോൺഗ്രസ് ഒറ്റയ്ക്ക് അതിനടുത്ത് എത്തിയിട്ടില്ല. 1989–ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ മത്സരിച്ചപ്പോൾ 197 സീറ്റുകൾ ലഭിച്ചെങ്കിലും 143 സീറ്റുകൾ നേടിയ വി.പി സിങ്ങിന്റെ ജനതാദൾ 85 സീറ്റുകൾ നേടിയ ബിജെപിയുടെയും ഇടതിന്റെയും പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. ഇടയ്ക്ക് ചന്ദ്രശേഖറും പ്രധാനമന്ത്രിയായി. 1991–ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത് 244 സീറ്റുകൾ.
എന്നിട്ടും ബിജെപി 120 സീറ്റുകൾ നേടി, അയോധ്യാ പ്രക്ഷോഭം തന്നെയായിരുന്നു കാരണം.
1996-ലെ തിരഞ്ഞെടുപ്പിൽ 161 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ 140 സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. ഇരു കൂട്ടർക്കും 273 എന്ന കേവല ഭൂരിപക്ഷം ലഭിച്ചില്ല. വാജ്പേയി സർക്കാർ രൂപീകരിച്ചെങ്കിലും 13 ദിവസത്തിനുള്ളിൽ പുറത്തായി. ഇതോടെയാണ് കോൺഗ്രസ് പിന്തുണയോടെ എച്ച്.ഡി ദേവ ഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാർ ഉണ്ടാവുന്നത്. അധികം വൈകാതെ ഈ സർക്കാർ താഴെപ്പോയി. 1998–ൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തി. 182 സീറ്റുകൾ ബിജെപി നേടിയപ്പോൾ 141 സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. എൻഡിഎ മുന്നണി രൂപീകരിച്ചാണ് എ.ബി വാജ്പേയി അത്തവണ സർക്കാർ രൂപീകരിച്ചത്. എന്നാൽ എഐഎഡിഎംകെ പാലം വലിച്ചതോടെ വാജ്പേയി സർക്കാർ വീണു. 1999–ലെ തിരഞ്ഞെടുപ്പിലും ബിജെപി 182 സീറ്റുകൾ നിലനിർത്തിയപ്പോൾ കോൺഗ്രസ് സീറ്റ് 114 ആയി കുറഞ്ഞു. ഇത്തവണ വാജ്പേയി സർക്കാർ അഞ്ചു വർഷം ഭരിച്ചതിനു പിന്നാലെ നടന്ന 2004–ലെ തിരഞ്ഞെടുപ്പിലാണ് 145 സീറ്റുകൾ കോൺഗ്രസിന് ലഭിക്കുന്നതും യുപിഎ രൂപീകരിച്ചതു വഴി സർക്കാരുണ്ടാക്കാൻ സാധിച്ചതും.
∙ അപ്പോൾ 2024?
യോജിക്കാവുന്ന എല്ലാ കക്ഷികളുമായും യോജിച്ചാൽ അല്ലാതെ 2024–ലും കോൺഗ്രസിന് സാധ്യതകൾ അവശേഷിക്കുന്നില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത് എന്നാണ് ചുരുക്കത്തിൽ പറയാവുന്നത്. രാജീവ് ഗാന്ധിയുടെ കാലശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും 100–150 ആണ് കോൺഗ്രസിന് ലഭിക്കുന്ന ശരാശരി സീറ്റുകൾ. വലിയ തോതിൽ സീറ്റുകൾ ലഭിക്കുമെന്ന് പറഞ്ഞാലും നിലവിലെ സാഹചര്യത്തിൽ ഇതിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസിന് ലഭിച്ചേക്കില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത്, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സീറ്റുകളുടെ ഏതാണ്ട് പാതി. ബാക്കിയുള്ള 150–ഓളം സീറ്റുകൾ സഖ്യത്തിലൂടെയയല്ലാതെ ലഭിക്കാൻ സാധ്യത കുറവാണ്. ഈ 150–ഓളം സീറ്റുകൾ യുപിഎ ഘടകകക്ഷികൾക്ക് മാത്രമായി സമ്പാദിക്കാൻ കഴിയുമോ? തീർച്ചയായും ഇല്ല. അപ്പോൾ യുപിഎയ്ക്ക് പുറത്തുള്ള കക്ഷികളുമായും സഖ്യം തേടേണ്ടി വരും. അവിടെയാണ് 2019–ൽ മത്സരിച്ച 421 സീറ്റുകളുടെ കണക്കുകൾ വരുന്നത്. ഈ സീറ്റുകളിലെല്ലാം കോൺഗ്രസ് മത്സരിച്ചാൽ പോലും പരമാവധി വിജയിക്കാൻ സാധ്യതയുള്ളത് 150 സീറ്റുകളിലാണ്. ഈ സാഹചര്യത്തിൽ ഉറപ്പുള്ളതും സാധ്യതയുള്ളതുമായ സീറ്റുകൾ ഒഴിവാക്കി ബാക്കി സീറ്റുകൾ ‘യോജിക്കാവുന്ന’ എല്ലാ കക്ഷികൾക്കുമായി വിട്ടു കൊടുക്കാൻ കോൺഗ്രസ് തയാറാകുമോ എന്നതാണ് ചോദ്യം.
English Summary: After Raipur Plenary, What is the political fate awaiting Congress?