ചെന്നൈ ∙ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒറ്റ ശക്തിയായി അണിനിരക്കുകയാണു വേണ്ടതെന്നും പകരം മൂന്നാം മുന്നണി രൂപീകരിച്ചാൽ അതു ലക്ഷ്യത്തിനു തടസ്സമാകുമെന്നുമുള്ള കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ വിലയിരുത്തലിനെ സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ പരോക്ഷമായി പിന്തുണച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒറ്റ ശക്തിയായി അണിനിരക്കുകയാണു വേണ്ടതെന്നും പകരം മൂന്നാം മുന്നണി രൂപീകരിച്ചാൽ അതു ലക്ഷ്യത്തിനു തടസ്സമാകുമെന്നുമുള്ള കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ വിലയിരുത്തലിനെ സിപിഐ ദേശീയ

സെക്രട്ടറി ഡി.രാജ പരോക്ഷമായി പിന്തുണച്ചു. മോദി ഭരണത്തിനു കീഴിൽ ഇന്ത്യ ഏകാധിപത്യരാജ്യമായി മാറുന്നതു തടയാൻ ഒറ്റ രാഷ്ട്രീയ ബദലാണ് ഉയർന്നുവരേണ്ടതെന്ന് സിപിഐ ദേശീയ കൗൺസിലിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. 

ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കാനായി കോൺഗ്രസ് ഉൾപ്പെടെ എല്ലാ മതനിരപേക്ഷ  പാർട്ടികളും ഗൗരവമായ ആത്മപരിശോധന നടത്തണം. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞു മുന്നോട്ടുപോകണം. സംസ്ഥാനങ്ങളുടെ അവകാശങ്ങളിലുള്ള ഗവർണർമാരുടെ കടന്നുകയറ്റം ഉയർത്തിക്കാട്ടി പ്രതിഷേധിക്കണം. മോദിയെ തോൽപിക്കണമെന്ന രാഷ്ട്രീയ ധാരണയുള്ള പാർട്ടികൾക്കു തിരഞ്ഞെടുപ്പിൽ കൈകോർക്കാൻ പ്രയാസമുണ്ടാകില്ല. 

അംബേദ്കർ ജയന്തി ദിനമായ ഏപ്രിൽ 14 ന് ബിജെപിയുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും സിപിഐ പദയാത്ര നടത്തും.

ADVERTISEMENT

English Summary : D Raja on Congress Plenary Session