ന്യൂഡൽഹി ∙ ഇന്ത്യയും ഇറ്റലിയും തമ്മിൽ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാനുള്ള ‘സ്റ്റാർട്ടപ്പ് ബ്രിജി’നു രൂപം നൽകി. ഇന്ത്യ സന്ദർശിക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയുമായുള്ള ചർച്ചകൾക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രതിരോധ– നാവിക സഹകരണം, വ്യാപാരം എന്നിവ ഇരു പ്രധാനമന്ത്രിമാരും ചർച്ച ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയും ഇറ്റലിയും തമ്മിൽ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാനുള്ള ‘സ്റ്റാർട്ടപ്പ് ബ്രിജി’നു രൂപം നൽകി. ഇന്ത്യ സന്ദർശിക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയുമായുള്ള ചർച്ചകൾക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രതിരോധ– നാവിക സഹകരണം, വ്യാപാരം എന്നിവ ഇരു പ്രധാനമന്ത്രിമാരും ചർച്ച ചെയ്തു. ശാസ്ത്ര സാങ്കേതിക, വിദ്യാഭ്യാസ സഹകരണത്തിനുള്ള ഇന്ത്യ– പസിഫിക് ഇനിഷ്യേറ്റീവിൽ ഇറ്റലിയും പങ്കാളിയാകും. 

കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇറ്റലിയിൽ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും അവസരമുണ്ടാകും. പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, ഐടി, സെമി കണ്ടക്ടർ, ബഹിരാകാശ ഗവേഷണം, ടെലികോം മേഖലകളിൽ സഹകരണം ശക്തമാക്കും. ഇറ്റലി പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത് 5 വർഷത്തിനു ശേഷമാണ്. ഉപപ്രധാനമന്ത്രി അന്റോണിയോ തജാനിയും മെലോനിക്കൊപ്പമുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും മെലോനി കൂടിക്കാഴ്ച നടത്തി.

ADVERTISEMENT

‘ഏറ്റവുമധികം സ്നേഹിക്കപ്പെടുന്ന നേതാവ്’

ലോകത്ത് ഏറ്റവുമധികം സ്നേഹിക്കപ്പെടുന്ന നേതാവ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി. ലോകനേതാക്കളിൽ മോദിക്കുള്ള സ്വീകാര്യത മറ്റാർക്കും അവകാശപ്പെടാനില്ലെന്നും  മോദിയുമായി ചർച്ച നടത്തിയശേഷം മെലോനി പറഞ്ഞു.

ADVERTISEMENT

English Summary: Startup bridge between India and Italy