കൊൽക്കത്ത ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിനു തിളക്കം കുറവെന്നു വിലയിരുത്തൽ. ത്രിപുരയിൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും പാർട്ടിക്കു ലഭിച്ച വോട്ടിന്റെ ശതമാനക്കണക്കിൽ വൻ കുറവുണ്ടായി. മേഘാലയയിൽ എല്ലാ സീറ്റിലും മത്സരിച്ചെങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ ഒരു

കൊൽക്കത്ത ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിനു തിളക്കം കുറവെന്നു വിലയിരുത്തൽ. ത്രിപുരയിൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും പാർട്ടിക്കു ലഭിച്ച വോട്ടിന്റെ ശതമാനക്കണക്കിൽ വൻ കുറവുണ്ടായി. മേഘാലയയിൽ എല്ലാ സീറ്റിലും മത്സരിച്ചെങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിനു തിളക്കം കുറവെന്നു വിലയിരുത്തൽ. ത്രിപുരയിൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും പാർട്ടിക്കു ലഭിച്ച വോട്ടിന്റെ ശതമാനക്കണക്കിൽ വൻ കുറവുണ്ടായി. മേഘാലയയിൽ എല്ലാ സീറ്റിലും മത്സരിച്ചെങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിനു തിളക്കം കുറവെന്നു വിലയിരുത്തൽ. ത്രിപുരയിൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും പാർട്ടിക്കു ലഭിച്ച വോട്ടിന്റെ ശതമാനക്കണക്കിൽ വൻ കുറവുണ്ടായി. മേഘാലയയിൽ എല്ലാ സീറ്റിലും മത്സരിച്ചെങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ ഒരു സീറ്റ് പോലും അധികം നേടാനായില്ല. നാഗാലാൻഡിലും സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ത്രിപുരയിൽ വിള്ളൽ

ADVERTISEMENT

ത്രിപുരയിൽ കാൽനൂറ്റാണ്ടുകാലത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് കഴിഞ്ഞ തവണ ബിജെപി ജയിക്കുമ്പോൾ ലഭിച്ചത് 36 സീറ്റ് ആയിരുന്നു. സഖ്യകക്ഷിയായ ഐപിഎഫ്ടിക്ക് 8 സീറ്റും. ഇത്തവണ ബിജെപി നേടിയത് 32 സീറ്റ്; ഐപിഎഫ്ടി ഒന്നും. 2018ൽ 43.59% വോട്ടു ലഭിച്ച ബിജെപി ഇത്തവണ നേടിയത് 38.97% വോട്ടു മാത്രം. 7.38% വോട്ടു നേടിയിരുന്ന ഐപിഎഫ്ടിയുടേത് 1.26 ശതമാനമായി കുറഞ്ഞു. ബിജെപി-ഐപിഎഫ്ടി മുന്നണിയുടെ വോട്ടു വിഹിതം 50.97 ശതമാനത്തിൽ നിന്ന് 40.23 ശതമാനത്തിലേക്കു കൂപ്പുകുത്തി. 

സിപിഎം-കോൺഗ്രസ് സഖ്യം ത്രിപുരയിൽ നേടിയത് 36.06 ശതമാനമാണ്. ബിജെപി സഖ്യത്തെക്കാൾ 4.17% മാത്രം കുറവ്. കഴിഞ്ഞ വർഷം ഒറ്റയ്ക്കു മത്സരിച്ച സിപിഎം 42.22% വോട്ടു നേടിയിരുന്നു. ഇത്തവണ സിപിഎം ഒറ്റയ്ക്കു നേടിയത് 24.6% വോട്ടും 11 സീറ്റുമാണ്.

കഴിഞ്ഞ തവണ 1.79% വോട്ടു നേടിയിരുന്ന കോൺഗ്രസിന്റെ വോട്ടുവിഹിതം ഇത്തവണ 8.56 ശതമാനമായി ഉയർന്നു. 2018 തിരഞ്ഞെടുപ്പിനു മുൻപായി സുദീപ് റോയ് ബർമാന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് എം എൽഎമാരിൽ ഒരു വിഭാഗം ബിജെപിയിൽ ചേർന്നതാണു കഴിഞ്ഞ തവണത്തെ സമ്പൂർണ പരാജയത്തിനു കാരണം. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് സുദീപ് റോയ് ബർമാൻ വീണ്ടും കോൺഗ്രസിലെത്തി. കോൺഗ്രസ് ഇത്തവണ നേടിയ മൂന്നു സീറ്റുകളിലൊന്ന് സുദീപ് മത്സരിച്ച അഗർത്തലയാണ്. 

പുതുതായി രൂപംകൊണ്ട തിപ്ര മോത്ത ബിജെപിയുടെ മാത്രമല്ല സിപിഎമ്മിന്റെയും വോട്ടുശേഖരം തകർത്തു. 13 സീറ്റിൽ ജയിച്ച തിപ്ര മോത്തയുടെ വോട്ടുവിഹിതം 19.7%. ഇതിൽ നല്ലൊരു പങ്കും സിപിഎം-കോൺഗ്രസ് സഖ്യത്തിനു ലഭിക്കേണ്ടിയിരുന്ന ഭരണവിരുദ്ധ വോട്ടുകൾ കൂടിയാണ്. 42 സീറ്റിലാണ് പാർട്ടി മത്സരിച്ചത്. 

ADVERTISEMENT

മേഘാലയയിൽ മുരടിപ്പ്

മേഘാലയയിൽ കോൺറാഡ് സാങ്മയുടെ എൻപിപി സ്ഥിരതയുള്ള മുന്നേറ്റമാണു നടത്തുന്നത്. 26 സീറ്റിൽ ജയിച്ച പാർട്ടിയുടെ വോട്ടുവിഹിതം 31.5%.  20 സീറ്റും 20.6% വോട്ടും എന്നതിൽ നിന്നാണ് ഈ കുതിപ്പ്. കഴിഞ്ഞ തവണ 9.63% വോട്ടു നേടിയ ബിജെപിക്ക് ഇത്തവണ കൂടുതൽ സീറ്റിൽ മത്സരിച്ചിട്ടും നേടാനായത് 9.33% വോട്ടു മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ആഭ്യന്തര മന്ത്രി അമിത് ഷാ വരെ നേതൃത്വം കൊടുത്ത പ്രചാരണത്തിലും ബിജെപിക്കു നേടാനായത് കഴിഞ്ഞ തവണത്തേതുപോലെ രണ്ടു സീറ്റ് മാത്രം. 

അതേസമയം, ജയിച്ച എല്ലാ എംഎൽഎമാരും കൂറുമാറിയെങ്കിലും കോൺഗ്രസിന് ഇത്തവണ 13.14% വോട്ടും 5 സീറ്റും ലഭിച്ചു. കഴിഞ്ഞ തവണ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസിന് 28.50% വോട്ടു വിഹിതമുണ്ടായിരുന്നു. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 0.35% വോട്ടുവിഹിതത്തിൽ നിന്ന് 13.78 ലേക്ക് ഉയർന്നു.

മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെ കോൺഗ്രസിന്റെ 12 എംഎൽഎമാരാണ് തൃണമൂലിലേക്കു കൂറുമാറിയത്. 5 സീറ്റിലാണു തൃണമൂൽ ജയിച്ചത്. രണ്ടു സീറ്റിൽ മത്സരിച്ച മുകുൾ സാങ്മ ഒരു സീറ്റിൽ തോറ്റു. 11.61% വോട്ടും ആറ് സീറ്റുമുണ്ടായിരുന്ന യുഡിപി  ഇത്തവണ വൻ നേട്ടം സ്വന്തമാക്കി. 11 എംഎൽഎമാരാണ് ഇത്തവണ യുഡിപി ടിക്കറ്റിൽ നിയമസഭയിലെത്തിയത്; വോട്ടു ശതമാനം 16.21 ആയി ഉയർന്നു.

ADVERTISEMENT

നാഗാലാൻഡിൽ ആശ്വാസം

നാഗാലാൻഡിൽ കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന എൻപിഎഫിന്റെ പതനം ഭരണത്തിനു നേതൃത്വം നൽകുന്ന ബിജെപിക്കും എൻഡിപിപിക്കും ഗുണകരമായിരിക്കുകയാണ്. 40 സീറ്റിൽ മത്സരിച്ച എൻഡിപിപിയുടെ വോട്ടുവിഹിതം 32.22 ശതമാനമായി. കഴിഞ്ഞ വർഷത്തെക്കാളും 7.02% അധികം. ബിജെപിയുടേത് 18.81 ശതമാനമായി; 3.51% അധികം. എൻഡിപിഎഫ് 25 സീറ്റിലാണ് ജയിച്ചത്; ബിജെപി കഴിഞ്ഞ തവണയെന്നപോലെ 12 സീറ്റിലും.

നേതാക്കളെല്ലാം മറ്റു പാർട്ടികളിലേക്കു ചേക്കേറിയതോടെ നാഗാലാൻഡിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടികളിലൊന്നായ എൻപിഎഫ് സമ്പൂർണ തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. 7.09% വോട്ടു വിഹിതമാണു പാർട്ടിക്കുള്ളത്; 31.7% കുറവ്. രണ്ടു സീറ്റിലാണു പാർട്ടി ജയിച്ചത്. ഇത്തവണയും ഒറ്റ സീറ്റ് ലഭിക്കാത്ത കോൺഗ്രസിന്റെ വോട്ടുവിഹിതം 2.07ൽ നിന്ന് 3.55 ആയി ഉയർന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള നേതാക്കൾ നാഗാലാൻഡിൽ പ്രചാരണം നടത്തിയിരുന്നു.

English Summary: North East election; BJP vote share

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT