ഷില്ലോങ് ∙ മേഘാലയയിൽ മുഖ്യമന്ത്രി കോൺറാ‍ഡ് സാങ്മ തുടർച്ചയായി രണ്ടാം തവണയും നാഗാലാൻഡിൽ നെയ്ഫ്യൂ റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിമാരായി അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർ രണ്ടിടത്തും ചടങ്ങിൽ പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷില്ലോങ് ∙ മേഘാലയയിൽ മുഖ്യമന്ത്രി കോൺറാ‍ഡ് സാങ്മ തുടർച്ചയായി രണ്ടാം തവണയും നാഗാലാൻഡിൽ നെയ്ഫ്യൂ റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിമാരായി അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർ രണ്ടിടത്തും ചടങ്ങിൽ പങ്കെടുത്തു. ത്രിപുരയിൽ മണിക് സാഹ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 

മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മയ്ക്കൊപ്പം 11 മന്ത്രിമാരും ചുമതലയേറ്റു. നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) നേതാവായ സാങ്മ മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എംഡിഎ) രൂപീകരിച്ചാണ് സർക്കാരുണ്ടാക്കിയത്. എൻപിപിയുടെ പ്രിസ്റ്റൻ ടൈസങ്, സ്നിയബലാങ് ധർ എന്നിവർ ഉപമുഖ്യമന്ത്രിമാരായി. എൻപിപി 8, യുഡിപി 2, ബിജെപി 1, എച്ച്എസ്പിഡിപി 1 എന്നിങ്ങനെ മന്ത്രിസ്ഥാനം ലഭിച്ചു. 26 അംഗങ്ങളുള്ള എൻപിപി ആണ് ഏറ്റവും വലിയ കക്ഷി. 

ADVERTISEMENT

മേഘാലയയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ കോൺറാഡ് സാങ്മ സർക്കാരിന് കഴിയട്ടെ എന്ന് മോദി ട്വീറ്റ് ചെയ്തു. അങ്ങേയറ്റം അഴിമതി നിറഞ്ഞ സർക്കാരെന്ന് കോൺറാഡ് മന്ത്രിസഭയെ പ്രചാരണവേളയിൽ വിശേഷിപ്പിച്ച ബിജെപി ആണ് തിരഞ്ഞെടുപ്പിനു പിന്നാലെ ആദ്യം സഖ്യത്തിന് തയാറായത്. മുന്നണിയാകുമ്പോൾ അംഗങ്ങൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവും എന്നാണ് ഇതേപ്പറ്റി കോൺറാഡ് സാങ്മ പ്രതികരിച്ചത്. 

നാഗാലാൻഡിൽ എൻഡിപിപി നേതാവ് നെയ്ഫ്യൂ റിയോ മന്ത്രിസഭയിൽ ടി.ആർ.സെലിയാങ്, വൈ.പാറ്റൻ എന്നിവർ ഉപമുഖ്യമന്ത്രിമാരായി. നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വിജയിച്ചെത്തിയ 2 വനിതകളിൽ ഒരാളായ സൽഹൗതുവാനോ കർസിന് മന്ത്രി സ്ഥാനമുണ്ട്. 

ADVERTISEMENT

എൻഡിപിപി– ബിജെപി സഖ്യത്തിന് 60 അംഗ സഭയിൽ 37 പേരുടെ പിന്തുണയുണ്ടെങ്കിലും മറ്റു പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ഫലത്തിൽ സർവകക്ഷി സർക്കാരിനെയാണ് റിയോ നയിക്കുക. കഴിഞ്ഞ നിയമസഭയിലും നാഗ പീപ്പിൾസ് ഫ്രണ്ടിന്റെ (എൻപിഎഫ്) 21 അംഗങ്ങളും ഭരണകക്ഷിയായ എൻഡിപിപിയിൽ ചേർന്നതോടെ പ്രതിപക്ഷം ഇല്ലാതായിരുന്നു. 

‘പുഞ്ചിരിക്കുന്ന ബുദ്ധൻ’ മന്ത്രിയായി

ADVERTISEMENT

നാഗാലാൻഡിലെ 2 ബിജെപി മന്ത്രിമാരിൽ ഒരാൾ സംസ്ഥാന അധ്യക്ഷനായ ടെംജെൻ ഇംന അലോങ്ങ് ആണ്. സമൂഹമാധ്യമങ്ങളിൽ നർമം നിറഞ്ഞ എഴുത്തുകളുമായി നിറഞ്ഞുനിൽക്കുന്ന അലോങ് നാട്ടുകാർക്ക് ‘പുഞ്ചിരിക്കുന്ന ബുദ്ധൻ’ ആണ്. പരമ്പരാഗത വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഇദ്ദേഹത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ അനുയായി വൃന്ദമുണ്ട്. ഉന്നതവിദ്യാഭ്യാസ, ഗോത്രകാര്യ വകുപ്പുകളാണ് ‘ട്വിറ്ററിലെ വാചാല’ന് നൽകിയിട്ടുള്ളത്. 

English Summary: Conrad Sangma and Nephiu Rio takes oath as Meghalaya and Nagaland chief ministers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT