കൊൽക്കത്ത ∙ മേഘാലയയിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ സമിതിയായ എംഡിഎ (മേഘാലയ ഡമോക്രാറ്റിക് അലയൻസ്) വീണ്ടും നിലവിൽ വന്നു. മുഖ്യമന്ത്രി കോൺറാഡ് സാങ്മ ചെയർമാനായ സമിതിയിൽ ബിജെപി, യുഡിപി, എച്ച്എസ്പിഡിപി, പിഡിഎഫ് എന്നീ പാർട്ടികളാണുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ മേഘാലയയിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ സമിതിയായ എംഡിഎ (മേഘാലയ ഡമോക്രാറ്റിക് അലയൻസ്) വീണ്ടും നിലവിൽ വന്നു. മുഖ്യമന്ത്രി കോൺറാഡ് സാങ്മ ചെയർമാനായ സമിതിയിൽ ബിജെപി, യുഡിപി, എച്ച്എസ്പിഡിപി, പിഡിഎഫ് എന്നീ പാർട്ടികളാണുള്ളത്. പുതിയ മന്ത്രിസഭയിൽ സാങ്മയുടെ എൻപിപിക്ക് 8 മന്ത്രിമാരെ ലഭിക്കും. യുഡിപിക്ക് രണ്ടും എച്ച്എസ്പിഡിപി, ബിജെപി എന്നീ കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. തങ്ങളുടെ 2 എംഎൽഎമാർക്കും മന്ത്രിസ്ഥാനം വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. 12 മന്ത്രിമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 4 പേർ ഗാരോ ഹിൽസിൽനിന്നും 8 പേർ ഖാസി - ജയന്റിയ ഹിൽസിൽനിന്നുമാണ്.

11 എംഎൽഎമാരുള്ള യുഡിപി, 2 എംഎൽഎമാരുള്ള പിഡിഎഫ് എന്നിവർ കൂടി പിന്തുണ അറിയിച്ചതോടെ സാങ്മ സർക്കാരിന് 45 എംഎൽഎമാരുടെ പിന്തുണയായി. 59 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്, തൃണമൂൽ എന്നിവരോടൊപ്പം സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചിരുന്ന യുഡിപി അവസാനനിമിഷമാണു സാങ്മയ്ക്കൊപ്പം ചേർന്നത്. ഇന്ന് രാജ്ഭവനിൽ സത്യപ്രതിജ്ഞാച്ചടങ്ങിൽ സാങ്മ വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ പങ്കെടുക്കും. ഇന്നലെ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു.

ADVERTISEMENT

English Summary: Meghalaya government formation