മാധവ് കൗശിക് പ്രസിഡന്റ്: സംഘപരിവാർ പാനലിനു തിരിച്ചടി
ന്യൂഡൽഹി ∙ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ സംഘപരിവാർ പാനലിനു തിരിച്ചടി. സംഘപരിവാർ പാനലിലെ മല്ലേപുരം ജി.വെങ്കിടേശയെ പരാജയപ്പെടുത്തി ഹിന്ദി സാഹിത്യകാരനും ഔദ്യോഗിക പാനൽ സ്ഥാനാർഥിയുമായ മാധവ് കൗശിക് പ്രസിഡന്റായി.

ന്യൂഡൽഹി ∙ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ സംഘപരിവാർ പാനലിനു തിരിച്ചടി. സംഘപരിവാർ പാനലിലെ മല്ലേപുരം ജി.വെങ്കിടേശയെ പരാജയപ്പെടുത്തി ഹിന്ദി സാഹിത്യകാരനും ഔദ്യോഗിക പാനൽ സ്ഥാനാർഥിയുമായ മാധവ് കൗശിക് പ്രസിഡന്റായി. മാധവിന് 60 വോട്ടും വെങ്കിടേശയ്ക്ക് 35 വോട്ടും ലഭിച്ചു. മറാഠി എഴുത്തുകാരൻ രംഗനാഥ് പഠാരെ 3 വോട്ടു നേടി. ഒരാൾ വോട്ടുചെയ്തില്ല.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച മലയാളി സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ഒരു വോട്ടിനു തോറ്റു. സംഘപരിവാർ അനുകൂല പക്ഷം അവസാന നിമിഷം രംഗത്തിറക്കിയ ഹിന്ദി എഴുത്തുകാരി പ്രഫ. കുമുദ് ശർമ 50 വോട്ട് നേടിയപ്പോൾ, സി.രാധാകൃഷ്ണനു ലഭിച്ചത് 49 വോട്ട്. അക്കാദമി നിർവാഹക സമിതി അംഗവും മലയാളം ഉപസമിതി കൺവീനറുമായി കെ.പി.രാമനുണ്ണി തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിൽനിന്നു വോട്ടവകാശം ഉണ്ടായിരുന്ന സി.രാധാകൃഷ്ണൻ, വിജയലക്ഷ്മി, മഹാദേവൻ തമ്പി എന്നിവർ ഐകകണ്ഠ്യേനയാണു രാമനുണ്ണിയെ നിർദേശിച്ചത്.
English Summary: Kendra Sahitya Akademi Election